ഖത്തറിലെ പരാതിക്കാരില്‍ രണ്ടാമത് ഇന്ത്യക്കാര്‍

October 22nd, 2008

ഖത്തറില്‍ തൊഴില്‍ പരാതികളുമായി എത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത് ആണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രായലയ ത്തിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റ് വരെ മന്ത്രാലയത്തിനു ലഭിച്ച പരാതികളില്‍ 14 ശതമാനത്തോളം ഇന്ത്യക്കാരില്‍ നിന്നാണ്. 32 ശതമാനം പരാതികളുമായി ഫിലിപ്പൈന്‍സ് സ്വദേശികളാണ് ഒന്നാം സ്ഥാനത്തുള്ളത്. ശമ്പളം വൈകിയതും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിഷേധിക്ക പ്പെട്ടതുമായ പരാതികളാണ് മന്ത്രാലയത്തില്‍ അധികവും ലഭിച്ചത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗ് ഗള്‍ഫ് സന്ദര്‍ശിക്കുന്നു

October 18th, 2008

പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ് അടുത്ത മാസം സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കും. ഇതാദ്യമായാണ് മന്‍മോഹന്‍ സിംഗ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടിന് സന്ദര്‍ശനം ആരംഭിക്കും. സൗദി അറേബ്യയില്‍ റിയാദില്‍ ആയിരിക്കും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ദിരാ ഗാന്ധി 1982 ല്‍ റിയാദില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി സൗദിയില്‍ എത്തുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.

അറബ് ലോകവുമായി വിവിധ മേഖലകളില്‍ ഉള്ള സഹകരണം ദൃഢ മാക്കുന്നതിന്റെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ ഈ സന്ദര്‍ശനം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തും.

ഊര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ചില കരാറുകളില്‍ ഈ സന്ദര്‍ശന വേളയില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 30 ശതമാനവും നല്‍കുന്ന സൗദി അറേബ്യയുമായി ഊര്‍ജ്ജ രംഗത്ത് തന്ത്ര പരമായ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഈ സന്ദര്‍ശന ലക്ഷ്യം.

ഖത്തറില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലും ഊര്‍ജ്ജ മേഖലയിലെ സഹകരണമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 7.5 മില്യണ്‍ ടണ്‍ ലിക്വിഫൈഡ് ഗ്യാസ് ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടിരുന്നു.

ഏതായാലും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഈ സന്ദര്‍ശനം കൂടുതല്‍ കരാറുകളിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദാര്‍ഫര്‍ : ഖത്തറിന് യു.എന്‍. പിന്തുണ

October 16th, 2008

സുഡാനിലെ ദാര്‍ഫര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് ഐക്യ രാഷ്ട്ര സഭ പിന്തുണ അറിയിച്ചു. ഖത്തര്‍ നടത്തുന്ന നയ തന്ത്ര നീക്കങ്ങള്‍ സ്വാഗതാര്‍ഹം ആണെന്ന് ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ അലൈന്‍ ലീറോയ് അറിയിച്ചു. ഏറെ കാലമായി സുഡാനിലെ ദാര്‍ഫറില്‍ നടക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായി രാജ്യാന്തര തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഖത്തര്‍ വിദേശ കാര്യ സഹ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദാര്‍ഫറിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. അറബ് ലീഗിന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഖത്തര്‍ സംഘം സുഡാനില്‍ എത്തിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ആണവ ഊര്‍ജത്തെ കൂടുതല്‍ ആശ്രയിക്കും

October 8th, 2008

ഖത്തര്‍ : വര്‍ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യം കണക്കിലെടുത്ത് ആണവ ഊര്‍ജത്തെ കൂടുതലായി ആശ്രയിയ്ക്കാന്‍ ഖത്തര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ഏകദേശം 5400 മെഗാ വാട്ട് വൈദ്യുതി 2011 നും 2036 നും ഇടയില്‍ ആണവ ഊര്‍ജം വഴി ഉല്‍പ്പാദിപ്പിയ്ക്കാന്‍ ആണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. അറേബ്യന്‍ ഗള്‍ഫ് ഇലക് ട്രിസിറ്റി ഇന്‍ഡസ്ട്രിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 212

« Previous Page « ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായില്‍ വരുന്നു
Next » ദുബായില്‍ പാന്‍ വിറ്റാല്‍ നാട് കടത്തും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine