പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ് അടുത്ത മാസം സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കും. ഇതാദ്യമായാണ് മന്‍മോഹന്‍ സിംഗ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടിന് സന്ദര്‍ശനം ആരംഭിക്കും. സൗദി അറേബ്യയില്‍ റിയാദില്‍ ആയിരിക്കും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ദിരാ ഗാന്ധി 1982 ല്‍ റിയാദില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി സൗദിയില്‍ എത്തുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.
അറബ് ലോകവുമായി വിവിധ മേഖലകളില്‍ ഉള്ള സഹകരണം ദൃഢ മാക്കുന്നതിന്റെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ ഈ സന്ദര്‍ശനം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തും.
ഊര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ചില കരാറുകളില്‍ ഈ സന്ദര്‍ശന വേളയില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 30 ശതമാനവും നല്‍കുന്ന സൗദി അറേബ്യയുമായി ഊര്‍ജ്ജ രംഗത്ത് തന്ത്ര പരമായ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഈ സന്ദര്‍ശന ലക്ഷ്യം.
ഖത്തറില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലും ഊര്‍ജ്ജ മേഖലയിലെ സഹകരണമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 7.5 മില്യണ്‍ ടണ്‍ ലിക്വിഫൈഡ് ഗ്യാസ് ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടിരുന്നു.
ഏതായാലും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഈ സന്ദര്‍ശനം കൂടുതല്‍ കരാറുകളിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ.
-