ദുബായില്‍ ക്രിസ്മസ് ആഘോഷം

December 31st, 2008

ദുബായ് മാര്‍ത്തോമ്മാ പാരീഷില്‍ നടന്ന ക്രിസ്മസ് കാരോളില്‍ ദുബായ് മാര്‍ത്തോമ്മ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ദുബായില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ആരാധനകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

അഭിജിത്ത് എരവിപേരൂര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പുതുവത്സര ആഘോഷങ്ങള്‍ പാടില്ല

December 31st, 2008

ദുബായ് എമിറേറ്റില്‍ ഒരു തരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നേരിടുന്ന ഫലസ്തീന്‍ കാരോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് പുതുവത്സ രാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സലഫി ടൈംസ്‌ ലേ ഔട്ട് ലോഗോ പ്രകാശനം

December 27th, 2008

ദുബായ് : ചെറുതെങ്കിലും അക്ഷര വെളിച്ചം മനോഹരമായി നവോത്ഥാന മണ്ഡലത്തില്‍ പ്രചരിപ്പിക്കുന്ന “സലഫി ടൈംസ്‌” സൌജന്യ പത്രിക കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്നു. കേരളത്തിലും ഗള്‍ഫ്‌ മേഖലയിലുമാണ് സലഫി ടൈംസ്‌ പ്രചരണം നടത്തുന്നത്. ഇതിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രാരംഭമായി ഡിസംബര്‍ ഇരുപത്തി നാലിന് വൈകീട്ട് ഏഴ് മണിക്ക് ഷാർജ കെ. എം. സി. സി. ഹാളില്‍ വെച്ചു പ്രമുഖ ചിന്തകനും പ്രാസംഗികനും, കേരള മുന്‍ പി. ആര്‍. ഡി. ഡയറക്ടര്‍ പി. എ. റഷീദ് ലേ ഔട്ട് ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തിലെ ദുരാചാരങ്ങളായ സ്ത്രീ ധനം, വിവാഹ ധൂര്‍ത്ത് തുടങ്ങിയവയ്ക്കും, നിരക്ഷരത ക്കെതിരെയുള്ള വിവിധ കര്‍മ്മ പരിപാടികളും രജത ജൂബിലി വർഷത്തിൽ നാട്ടിലും ഗള്‍ഫ്‌ മേഖലയിലും സലഫി ടൈംസ് നടത്തുന്നുണ്ട്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരുമയുടെ രക്ത ദാന ക്യാമ്പ്

December 18th, 2008

ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബര്‍ 19 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : (ജഹാംഗീര്‍ – 050 45 80 757, ഹാരിഫ് – 050 65 73 413.)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ ഈദ് മീറ്റ്

December 16th, 2008

ദുബായ് : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ നിവാസികളുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ ‘ഒരുമ ഒരുമനയൂര്‍’ ദുബായ്, ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി ദുബായ് സഫാ പാര്‍ക്കില്‍ ഈദ് മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് പി. പി. ജഹാംഗീറിന്‍റെ അധ്യക്ഷതയില്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ ഇനം കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. യു. എ. ഇ. യിലെ കലാ സാംസ്‌കാരിക ജീവ കാരുണ്യ മേഖലയില്‍ അറിയപ്പെടുന്ന ശ്രീ. സബാ ജോസഫ് മുഖ്യ അതിഥി ആയിരുന്നു. മാപ്പിള കലാ അക്കാദമി കണ്‍വീനര്‍ അഷറഫ് അത്തോളി, ഇന്ത്യന്‍ മീഡിയാ ഫോറം എക്സിക്യൂട്ടീവ് അംഗം കെ. എ. ജബ്ബാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വര്‍ത്തമാന കാലഘട്ടത്തില്‍ നടന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങ ള്‍ക്കെതിരെ യുവാക്കളില്‍ ബോധവ ല്‍ക്കരണം നടത്താന്‍ ഇത്തരം സംഗമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സബാ ജോസഫ് പറഞ്ഞു. കലാ കായിക മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികളായ മുസദ്ദിക്ക്, ഫൈസല്‍. പി. കെ., ബീരാന്‍ കുട്ടി, ഷാജഹാന്‍. എ. പി., ലിയാകത്. ആര്‍. എം., അബ്ദുല്‍ ഗനി, അബ്ദുല്‍ ഹസീബ്, നസീര്‍. പി., സമീര്‍. പി. സി. എന്നിവര്‍ നേത്യത്വം നല്കി. പ്രോഗ്രാം കണ്‍വീനര്‍ ആര്‍. എം. കബീര്‍ സ്വാഗതവും, മീഡിയാ കണ്‍വീനര്‍ ആര്‍. വി. കബീര്‍ നന്ദിയും പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 1112345...10...Last »

« Previous «
Next Page » മാന്‍പവര്‍ സര്‍വേ മസ്ക്കറ്റില്‍ ആരംഭിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine