ദുബായില്‍ എമിറേറ്റ്സിനു മാത്രമായി ടെര്‍മിനല്‍

October 14th, 2008

ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ പുതുതായി നിര്‍മ്മിച്ച ടെര്‍മിനല്‍ മൂന്ന് ഇന്ന് യാത്രക്കായി തുറന്ന് കൊടുക്കും. എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് മാത്രമായാണ് ഈ അത്യാഡംബര ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ദുബായ് അന്താരാഷ്ട്ര വിമാന ത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് ദോഹയിലേക്കുള്ള ഇ. കെ. 843 വിമാനമാണ് ഈ ടെര്‍മിനലില്‍ നിന്ന് ആദ്യമായി പറന്നുയരുക. ജിദ്ദയില്‍ നിന്നുള്ള ഇ. കെ. 2926 വിമാനമാണ് ആദ്യമായി എത്തി ച്ചേരുന്ന വിമാനം. വൈകുന്നേരം 3.55 ന് ജിദ്ദ വിമാനം റണ്‍ വേയില്‍ ഇറങ്ങും.

ടെര്‍മിനലിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ജി. സി. സി. രാജ്യങ്ങളിലേക്കും അമേരിക്കന്‍ നഗരങ്ങളി ലേക്കുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ കേന്ദ്രീകരി ച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളി ലായാണ് ടെര്‍മിനല്‍ മൂന്ന് പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങുക.

164 ചെക്ക് ഇന്‍ കൗണ്ടറുകളും മൂന്ന് സെപെഷ്യല്‍ ഹാന്‍ഡ് ലിംഗ് സര്‍വീസ് ലോഞ്ചുകളും, സ്വയം ചെക്ക് ഇന്‍ ചെയ്യാനുള്ള 60 കിയോസ്ക്കുകള്‍ എന്നിവയെല്ലാം ടെര്‍മിനല്‍ മൂന്നിന്റെ പ്രത്യേകതയാണ്.

ദുബായിയുടെ സ്വന്തം വിമാന ക്കമ്പനിയായ എമിറേറ്റ്സിന് മാത്രമായി ഒരു ടെര്‍മിനല്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യു. എ. ഇ. യുടെ വ്യോമയാന രംഗത്ത് പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗാന്ധിസത്തിലേക്ക് മടങ്ങുക : പി. വി. വിവേകാനന്ദ്

October 12th, 2008

ഇന്ന് ലോകത്ത് നടമാടുന്ന മുഴുവന്‍ കലാപ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം മനുഷ്യ മനസ്സില്‍ നിന്ന് ഗാന്ധിജി പഠിപ്പിച്ച അഹിംസാ സിദ്ധാന്തങ്ങള്‍ ആധുനിക സമൂഹം കയ്യൊഴിഞ്ഞതാണ് എന്നും, ആയതിനാല്‍ എല്ലാവരും ഗാന്ധിസത്തിലേക്ക് മടങ്ങണമെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് പി. വി. വിവേകാനന്ദ് അഭിപ്രായപ്പെട്ടു. സലഫി ടൈംസ് ഫ്രീ ജേര്‍ണലും, ദുബായ് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര അഹിംസാ ദിനാചരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുകയാണ് ഇന്ന് അദ്ദേഹത്തിന് നല്‍കാവുന്ന എറ്റവും വലിയ ആ‍ദരവ് എന്ന് പ്രമുഖ എഴുത്തു കാരനും വാഗ്മിയുമായ ബഷിര്‍ തിക്കോടി പറഞ്ഞു.

ദുബായ് കെ. എം. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എ. കരിം അധ്യക്ഷനായിരുന്നു. ഷീലാ പോള്‍, കെ. പി. കെ. വേങ്ങര, കെ. എ. ജബ്ബാരി, നാരായണന്‍ വെളിയങ്കോട്, പോള്‍. ടി. വര്‍ഗിസ്, ജയദേവന്‍, ഫസലുദ്ദീന്‍ ശൂരനാട്, ജെന്നി ജോസഫ്, അബ്ദുള്ള കുട്ടി ചേറ്റുവ എന്നിവര്‍ സംബന്ധിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ തട്ടിപ്പ് നടത്തി മലയാളി മുങ്ങി

October 11th, 2008

ദുബായ് : ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശി ലക്ഷ ക്കണക്കിന് ദിര്‍ഹം പറ്റിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ദീ. കു. ആണ് നിരവധി പേരെ പറ്റിച്ച് ദുബായില്‍ നിന്ന് മുങ്ങിയിരിക്കുന്നത്. ദുബായില്‍ ഏയ്ഞ്ചല്‍ ഫ്രൈറ്റ് എന്ന ഷിപ്പിംഗ് കമ്പനിയുടെ ഷെയര്‍ വാഗ്ദാനം ചെയ്തും മറ്റ് പല രീതിക ളിലുമായി നിരവധി പേരില്‍ നിന്ന് 10 ലക്ഷത്തി ലധികം ദിര്‍ഹം ദീ. കു. പറ്റിച്ച തായാണ് പരാതി. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശിയായ ഇയാള്‍ ഈ കമ്പനി ആരുമറിയാതെ മറിച്ചു വിറ്റ് ദുബായില്‍ നിന്നും മുങ്ങുകയായിരുന്നു. ദുബായിലെ ഷിപ്പിംഗ് കമ്പനിയില്‍ സൈലന്‍റ് പാര്‍ട്ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് തന്നില്‍ നിന്ന് ഇയാള്‍ 58,000 ദിര്‍ഹം പറ്റിച്ചതായി കൊല്ലം സ്വദേശി ബിജു കുമാര്‍ പരാതിപ്പെടുന്നു.

ഷാര്‍ജയില്‍ ഭാര്യയും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന ദീ. കു. സ്പോണ്‍സറെ വരെ പറ്റിച്ച് ഒരു സുപ്രഭാത്തില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇങ്ങനെ പറ്റിച്ച് ഉണ്ടാക്കിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് ഒരു റെന്‍റ് എ കാര്‍ കമ്പനിയും സ്റ്റുഡിയോയും ഇയാള്‍ തുടങ്ങിയിട്ടുണ്ടത്രെ.

തിരുവനന്തപുരം പി. ടി. പി. നഗറില്‍ ഇയാള്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുക യാണെന്നാണ് അറിയുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും നല്ലൊരു തുക ഇയാള്‍ കൈക്കലാ ക്കിയിട്ടുണ്ടെന്ന് ബിജു കുമാര്‍ പറയുന്നു. ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ദീ. കു. എന്നാണ് അറിയുന്നത്. ഇയാള്‍ ക്കെതിരെ മുഖ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയി രിക്കുകയാണ് ബിജു കുമാര്‍.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് ഓഹരി വിപണിയും തകര്‍ന്നു

October 9th, 2008

ദുബായ് : ഗള്‍ഫിലെ ഓഹരി വിപണിയിലും ഇന്നലെ വന്‍ തകര്‍ച്ച. ദുബായ് അടക്കമുള്ള ഗള്‍ഫിലെ ഏഴ് ഓഹരി വിപണികളിലും ഇന്നലെ തകര്‍ച്ച നേരിട്ടു. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇത്. 50 ബില്യണ്‍ ദിര്‍ഹത്തിന്‍റെ തകര്‍ച്ചയാണ് ഇന്ന് മാത്രം ഉണ്ടായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ടെലികോം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ക്കാണ് കാര്യമായ ഇടിവ് ഉണ്ടായിരിക്കുന്നത്. ദുബായില്‍ 243 പോയിന്‍റ് വരെ ഇടിവ് രേഖപ്പെടുത്തി. ഗള്‍ഫിലെ മറ്റ് ഓഹരി വിപണികളിലും 8.5 ശതമാനം വരെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

അതേ സമയം വിപണി പിടിച്ച് നിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്കില്‍ അര ശതമാനത്തിന്‍റെ കുറവ് പ്രഖ്യാപിച്ചു. 2 ശതമാനം ഉള്ളത് 1.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. യുഎസിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന്‍റെ പിന്നാലെയാണ് ഈ നടപടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലക്കാട് NSS എഞ്ചിനിയര്‍ മാരുടെ യോഗം

October 9th, 2008

ദുബായ്: പാലക്കാട് NSS College of Engineering ലെ പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം വെള്ളിയാഴ്ച ഓക്ടോബര്‍ 10ന് ദുബായ് ഖിസൈസിലെ ലുലു വില്ലേജില്‍ ഉള്ള അല്‍ നാസര്‍ സിനിമാ റെസ്റ്റോറന്റില്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങളുടെ പ്രാരംഭം ആയിട്ടാണ് യോഗം നടക്കുന്നത്. ദൈറയിലെ റാഡിസണ്‍ ഹോട്ടലില്‍ വെച്ച് നവമ്പര്‍ 28 നാണ് ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങള്‍ അരങ്ങേറുക. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന യോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണം എന്ന് എക്സിക്യൂട്ടിവ് കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ. രൂപേഷ് രാജ് അഭ്യര്‍ത്ഥിച്ചു.



-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 10 of 11« First...7891011

« Previous Page« Previous « നിള കലാസാംസ്കാരിക വേദി ഓണാഘോഷപരിപാടികള്‍ അജ്മാനില്‍
Next »Next Page » ഗള്‍ഫ് ഓഹരി വിപണിയും തകര്‍ന്നു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine