പുസ്തക പ്രകാശനവും പ്രഭാഷണവും

October 18th, 2008

റിനയ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പണ്ഡിതന്മാരുടെ പ്രഭാഷണവും അല്‍ ഖൂസില്‍ ഉള്ള അല്‍ മനാര്‍ സെന്ററില്‍ 2008 ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക് നടത്തും. പണ്ഡിതന്മാരും മാധ്യമ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

യു.എ.ഇ. യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായ അബ്ദുസമദ് എ. പി. അധ്യക്ഷനായ ചടങ്ങില്‍ അസ്ലം സി. എ. സ്വാഗതം നിര്‍വഹിയ്ക്കും.

സമാധാനം സ്നേഹത്തിലൂടെ, ബന്ധങ്ങളുടെ മനശ്ശാസ്ത്രം, ദുഖങ്ങളില്ലാത്ത ജീവിതം എന്നീ പുസ്തകങ്ങള്‍ ആണ് പ്രകാശനം ചെയ്യുക. വി. സി. അഷ്രഫ്, കരീം സലഫി, ആരിഫ് സൈന്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരി, ഷരീഫ് പി. കെ. എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിയ്ക്കും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രണയം സമകാലികം പ്രകാശനം

October 17th, 2008

ലത്തിഫ് മമ്മിയൂര്‍ രചിച്ച “പ്രണയം സമകാലികം“ എന്ന ചെറു കഥാ സമാഹാരം വെള്ളിയാഴ്ച ദുബായില്‍ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നു പ്രകാശന പരിപാടി. ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബീച്ചിലെ സെക്സിന് മൂന്നു മാസം തടവ്

October 17th, 2008

ഏറെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ദുബായിലെ ബീച്ച് കമിതാക്കളുടെ കേസില്‍ ഇന്നലെ ദുബായ് കോടതി വിധി പ്രഖ്യാപിച്ചു. മൂന്ന് മാസം തടവാണ് ശിക്ഷ. തടവിനു ശേഷം ഇരുവരേയും നാടു കടത്തും. ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും മദ്യപിച്ചു ലക്ക് കെട്ട അവസ്ഥയില്‍ ആണ് ഇരുവരേയും പോലീസ് കഴിഞ്ഞ ജൂലായില്‍ അറസ്റ്റ് ചെയ്തത്. ബീച്ചില്‍ വെച്ച് അമിതമായ സ്നേഹ പ്രകടനത്തിലെ ഏര്‍പ്പെട്ട ഇവരെ അതു വഴി വന്ന പോലീസ് സംഘം തടയുകയും ഇനിയും ഇത് ആവര്‍ത്തിയ്ക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതാണ്. ഇത് വക വെയ്ക്കാതെ കൂടുതല്‍ അശ്ലീലമായ ചേഷ്ടകളിലേയ്ക്ക് ഇവര്‍ മുന്നേറുകയുണ്ടായി. പിന്നീട് അതു വഴി വന്ന പോലീസ് കണ്ടത് ഇവര്‍ പരസ്യമായി ബീച്ചിലെ ചാരു കട്ടിലില്‍ രതിയില്‍ ഏര്‍പ്പെടുന്നതാണ്. അങ്ങനെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റം ഇവര്‍ കോടതിയില്‍ നിഷേധിച്ചു. എന്നാല്‍ രാസ പരിശോധനയില്‍ രതി നടന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ കോടതി ശിക്ഷിച്ചത്.

വിധി അറബ് വംശജരും പ്രവാസികളും ഒരു പോലെ സ്വാഗതം ചെയ്തതായാണ് അറിയുന്നത്. സാമാന്യ മര്യാദകളെ വെല്ലു വിളിയ്ക്കുന്ന ഇത്തരം സംസ്ക്കാര ശൂന്യമായ പെരുമാറ്റം തടയുന്നതിന് ഇത്തരം ഒരു മാതൃകാ പരമായ ശിക്ഷാ വിധി വഴി വെയ്ക്കും എന്നു തന്നെയാണ് പരക്കെയുള്ള പ്രതീക്ഷ.



-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായിലെ കുട്ടികള്‍ക്ക് ഖുശി

October 15th, 2008

ദുബായിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ സന്നദ്ധ സംഘടന രംഗത്ത്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഖുശി എന്ന സംഘടനയാണ് ചിത്ര പ്രദര്‍ശനവും ലേലവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഖുശി എന്ന സംഘടന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ദുബായില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ചിത്ര പ്രദര്‍ശനവും തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ലേലവുമാണ് ദുബായില്‍ സംഘടിപ്പിക്കുന്നത്.

ദുബായിലെ അല്‍ നൂര്‍ സെന്‍ററുമായി ചേര്‍ന്നാണ് നവംബര്‍ 28 ന് ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് എന്ന പേരിലുള്ള പരിപാടി നടക്കുക. പരിപാടിയുടെ പ്രഖ്യാപനം ദുബായില്‍ നടന്നു. ഓഡി കാറില്‍ ചിത്രം വരച്ചുകൊണ്ട് കപില്‍ ദേവാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്.

ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് ചിത്ര രചനയിലും പ്രദര്‍ശനത്തിലും ഇന്ത്യയില്‍ നിന്നും യു. എ. ഇ. യില്‍ നിന്നുമുള്ള പ്രമുഖ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും.

ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 60 ചിത്രങ്ങള്‍ ഓഡി കാറിനൊപ്പം ലേലം ചെയ്യും. ഇതില്‍ നിന്നുള്ള ലാഭം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കാനാണ് തീരുമാനം.

– ഉ. കലാധരന്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. ബാങ്കുകള്‍ക്ക് 70 ബില്യണ്‍

October 15th, 2008

യു.എ.ഇ. യിലെ ബാങ്കുകളുടെ പണ ലഭ്യത ഉറപ്പ് വരുത്താനായി 70 ബില്യണ്‍ ദിര്‍ഹം യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുവദിച്ചു. ബാങ്കിംഗ് മേഖലയ്ക്ക് ഇത്രയും തുക നല്‍കാന്‍ ധന കാര്യ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കുന്നത് പരിശോധിക്കാനായി പ്രത്യേക കമ്മിറ്റിയേയും ശൈഖ് മുഹമ്മദ് നിയോഗിച്ചിട്ടുണ്ട്.

നേരത്തെ യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫയും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കും ബാങ്കിംഗ് മേഖലയ്ക്ക് പ്രത്യേക നിധികള്‍ അനുവദിച്ചിരുന്നു. ഇതോടെ യു.എ.ഇ. ബാങ്കിംഗ് മേഖലയുടെ എമര്‍ജന്‍സി ഫണ്ട് 120 ബില്യണ്‍ ദിര്‍ഹമായി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 9 of 11« First...7891011

« Previous Page« Previous « സേവനം ദുബായ് ഓണാഘോഷ പരിപാടികള്‍
Next »Next Page » ദുബായിലെ കുട്ടികള്‍ക്ക് ഖുശി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine