യു.എ.ഇ. യിലെ ബാങ്കുകളുടെ പണ ലഭ്യത ഉറപ്പ് വരുത്താനായി 70 ബില്യണ്‍ ദിര്‍ഹം യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുവദിച്ചു. ബാങ്കിംഗ് മേഖലയ്ക്ക് ഇത്രയും തുക നല്‍കാന്‍ ധന കാര്യ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കുന്നത് പരിശോധിക്കാനായി പ്രത്യേക കമ്മിറ്റിയേയും ശൈഖ് മുഹമ്മദ് നിയോഗിച്ചിട്ടുണ്ട്.
നേരത്തെ യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫയും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കും ബാങ്കിംഗ് മേഖലയ്ക്ക് പ്രത്യേക നിധികള്‍ അനുവദിച്ചിരുന്നു. ഇതോടെ യു.എ.ഇ. ബാങ്കിംഗ് മേഖലയുടെ എമര്‍ജന്‍സി ഫണ്ട് 120 ബില്യണ്‍ ദിര്‍ഹമായി.
-