മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ മുസ്വഫയില്‍

December 31st, 2008

മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. & മര്‍കസ്‌ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ ജനുവരി ഒന്ന് വ്യാഴം മുസ്വഫ സന ഇയ്യ പോലീസ്‌ സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റലിന്റെ സഹകരണത്തോടെ നടത്ത പ്പെടുന്നതണ്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റലില്‍ കാലത്ത്‌ 8 മുതല്‍ ഉച്ചയ്ക്ക്‌ 1 മണി വരെയുള്ള സമയത്ത്‌ എത്തി ച്ചേരേണ്ട താണെന്ന് സംഘാടകര്‍ അറിയിച്ചു.

മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത്‌ കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജ ം ഇയ്യത്തുല്‍ ഉലാമ ജന. സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ ലിയാര്‍, ഡോ. ശമീര്‍, ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റല്‍ (മുസ്വഫ ) മാനേജര്‍ അഡ്വ. എസ്‌. കെ. അബ്‌ ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 050-6720786 / 055-9134144

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ക്രിസ്മസ് ആഘോഷം

December 31st, 2008

ദുബായ് മാര്‍ത്തോമ്മാ പാരീഷില്‍ നടന്ന ക്രിസ്മസ് കാരോളില്‍ ദുബായ് മാര്‍ത്തോമ്മ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ദുബായില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ആരാധനകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

അഭിജിത്ത് എരവിപേരൂര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പുതുവത്സര ആഘോഷങ്ങള്‍ പാടില്ല

December 31st, 2008

ദുബായ് എമിറേറ്റില്‍ ഒരു തരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നേരിടുന്ന ഫലസ്തീന്‍ കാരോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് പുതുവത്സ രാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ : പി. കെ. എം. സഖാഫി

December 27th, 2008

ഇന്ന് ലോക ജനത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശ ങ്ങളാണെന്നും , ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ്‌ ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ താനെ ഇല്ലാതാവുമെന്നും പി. കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. കൊടിയ ശത്രുക്കളോട്‌ പോലും മാപ്പ്‌ കൊടുത്ത പാരമ്പര്യമാണു ഇസ്ലാമിനുള്ളത്‌. അടര്‍ത്തിയെടുത്ത ചില ഖു ര്‍ ആന്‍ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്ത്‌ അന്യ മതസ്ഥര്‍ക്ക്‌ നേരേ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും ഗുണം ചെയ്യുകയില്ല. അത്തരം പ്രവര്‍ത്ത നങ്ങളുമായി നടക്കുന്നവരെ കരുതിയിരി ക്കണമെന്നും യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടു ത്തുന്നതില്‍ ഇസ്ലാമിക പ്രബോധകരും പ്രചാരകരും ശ്രദ്ധ കേന്ദ്രീകരി ക്കണമെന്നു ഇരിങ്ങല്ലൂര്‍ ഓര്‍മ്മിപ്പിച്ചു.

മര്‍കസ്‌ പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളന ത്തോടനു ബന്ദിച്ച്‌ നടപ്പാക്കാ നുദ്ദേശിക്കുന്ന വിവിധ ജീവ കാരുണ്യ – വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലും പങ്ക്‌ ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു

പ്രരചണ സമിതി ചെയര്‍മാന്‍ മുഹമ്മദ്‌ കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ , അ ബ്‌ ദുല്‍ ഹമീദ്‌ സ ദി തുടങ്ങിയവര്‍ സംസാരിച്ചു.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സലഫി ടൈംസ്‌ ലേ ഔട്ട് ലോഗോ പ്രകാശനം

December 27th, 2008

ദുബായ് : ചെറുതെങ്കിലും അക്ഷര വെളിച്ചം മനോഹരമായി നവോത്ഥാന മണ്ഡലത്തില്‍ പ്രചരിപ്പിക്കുന്ന “സലഫി ടൈംസ്‌” സൌജന്യ പത്രിക കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്നു. കേരളത്തിലും ഗള്‍ഫ്‌ മേഖലയിലുമാണ് സലഫി ടൈംസ്‌ പ്രചരണം നടത്തുന്നത്. ഇതിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രാരംഭമായി ഡിസംബര്‍ ഇരുപത്തി നാലിന് വൈകീട്ട് ഏഴ് മണിക്ക് ഷാർജ കെ. എം. സി. സി. ഹാളില്‍ വെച്ചു പ്രമുഖ ചിന്തകനും പ്രാസംഗികനും, കേരള മുന്‍ പി. ആര്‍. ഡി. ഡയറക്ടര്‍ പി. എ. റഷീദ് ലേ ഔട്ട് ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തിലെ ദുരാചാരങ്ങളായ സ്ത്രീ ധനം, വിവാഹ ധൂര്‍ത്ത് തുടങ്ങിയവയ്ക്കും, നിരക്ഷരത ക്കെതിരെയുള്ള വിവിധ കര്‍മ്മ പരിപാടികളും രജത ജൂബിലി വർഷത്തിൽ നാട്ടിലും ഗള്‍ഫ്‌ മേഖലയിലും സലഫി ടൈംസ് നടത്തുന്നുണ്ട്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 1 of 2612345...1020...Last »

« Previous « കെ. എസ്. സി. സാഹിത്യോത്സവം
Next Page » എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ : പി. കെ. എം. സഖാഫി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine