അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന “കേരളോത്സവം 2008” ബലി പെരുന്നാള്‍ ഒന്നു മുതല്‍ കെ. എസ്. സി. അങ്കണത്തില്‍ അരങ്ങേറി. തട്ടു കട, നാടന്‍ വിഭവങ്ങളുടെ ഭക്ഷണ സ്റ്റാളുകള്‍, സ്കില്‍ ഗെയിമുകള്‍ എന്നിവയും, കെ. എസ്. സി. ഹാളില്‍ നിര്‍മ്മിച്ച കൃത്രിമ വനം, വയനാട്ടില്‍ നിന്നുള്ള പ്രകൃതി ദത്ത വിഭവങ്ങള്‍ ലഭ്യമാവുന്ന “വയനാടന്‍ പെരുമ” എന്നിവ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണമാണ്. ഇന്നു സമാപിക്കുന്ന കേരളോത്സവം സന്ദര്‍ശകര്‍ക്കായി നിരവധി സമ്മാനങ്ങളും തയ്യാറായിരിക്കുന്നു. പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ കിയാ സ്പോര്‍ട്ടേജ് കാര്‍ ഒന്നാം സമ്മാനവും, മറ്റ് അന്‍പത് സമ്മാനങ്ങളും നല്‍കുന്നു. പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി വിവിധങ്ങളായ കലാ പരിപാടികളും അരങ്ങേറി.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


യുവ കലാ സമിതി ഷാര്‍ജ അജ്മാന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. സി. പി. ഐ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സി. എന്‍. ജയദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കെ. സുനില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. എന്‍. പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പോള്‍സണ്‍ ചിറയത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി. എന്‍. വിനയ ചന്ദ്രന്‍, അബ് ദുള്‍ സലാം, കെ. വി. പ്രേം ലാല്‍, അഭിലാഷ്, കെ. വി. പ്രഭാകരന്‍, പി. ശിവ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി. എന്‍. വിനയ ചന്ദ്രന്‍ (പ്രസിഡന്റ്), ശ്രീലത അജിത്ത്, പി. ശിവ പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), പി. എം. പ്രകാശന്‍ (സെക്രട്ടറി), പോള്‍സണ്‍ ചിറയത്ത്, അനില്‍ കുമാര്‍ അടൂര്‍ (ജോ. സെക്രട്ടറിമാര്‍), കെ. സുനില്‍ രാജ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു.
അവകാശങ്ങളെ പറ്റി ബോധവാന്‍മാ രാവുന്നതി ലുപരി ഉത്തരവാ ദിത്വങ്ങള്‍ നിര്‍വ്വഹി ക്കുന്നവ രാവണം വിശ്വാസികള്‍ എന്ന് കെ. കെ. എം. സ അ ദി പറഞ്ഞു. മുസ്വഫ എസ്. വൈ. എസ് സംഘടിപ്പിച്ച അറഫാ ദിന – ആത്മീയ സംഗമത്തില്‍ ഉദ്ബോദന പ്രസംഗം നടത്തുക യായിരുന്നു അദ്ധേഹം. ഹജ്ജത്തുല്‍ വിദാ അ (വിട പറയല്‍ പ്രസംഗം ) വേളയില്‍ ലക്ഷ ക്കണക്കിനു അനുയായി കളോടായി മുഹമ്മദ് നബി (സ) തങ്ങള്‍ ചെയ്ത മഹത്തായ പ്രസംഗം സമ കാലിക സംഭവ വികാസങ്ങളില്‍ ലോകത്തിനു മുഴുവന്‍ വിചിന്തനത്തിനു വഴി തെളിയിക്കുന്നതാണ് സ അദ് ഓര്‍മ്മിപ്പിച്ചു. മുസ്വഫ എസ്. വൈ. എസ്. ജനറല്‍ സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അ ദി പ്രാര്‍ത്ഥനാ വേദിയ്ക്ക് നേതൃത്വം നല്‍കി.
യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കോട്ടോല്‍ പ്രവാസി സംഗമം’ അഞ്ചാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ബലി പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച, ഷാര്‍ജയിലെ സ്കൈലൈന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോ റിയത്തില്‍ നടത്തുന്നു. ഉച്ചക്കു ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു.
ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുമ ഈദ് മീറ്റ്’ ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (ഡിസംബര്‍ 9 ചൊവ്വാഴ്ച) ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍. (വിശദ വിവരങ്ങള്‍ക്ക് : കബീര്‍ 050 65 000 47, ഹനീഫ് 050 79 123 29)
