ദുബായ് : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ നിവാസികളുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ ‘ഒരുമ ഒരുമനയൂര്‍’ ദുബായ്, ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി ദുബായ് സഫാ പാര്‍ക്കില്‍ ഈദ് മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് പി. പി. ജഹാംഗീറിന്‍റെ അധ്യക്ഷതയില്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ ഇനം കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. യു. എ. ഇ. യിലെ കലാ സാംസ്‌കാരിക ജീവ കാരുണ്യ മേഖലയില്‍ അറിയപ്പെടുന്ന ശ്രീ. സബാ ജോസഫ് മുഖ്യ അതിഥി ആയിരുന്നു. മാപ്പിള കലാ അക്കാദമി കണ്‍വീനര്‍ അഷറഫ് അത്തോളി, ഇന്ത്യന്‍ മീഡിയാ ഫോറം എക്സിക്യൂട്ടീവ് അംഗം കെ. എ. ജബ്ബാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വര്‍ത്തമാന കാലഘട്ടത്തില്‍ നടന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങ ള്‍ക്കെതിരെ യുവാക്കളില്‍ ബോധവ ല്‍ക്കരണം നടത്താന്‍ ഇത്തരം സംഗമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സബാ ജോസഫ് പറഞ്ഞു. കലാ കായിക മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികളായ മുസദ്ദിക്ക്, ഫൈസല്‍. പി. കെ., ബീരാന്‍ കുട്ടി, ഷാജഹാന്‍. എ. പി., ലിയാകത്. ആര്‍. എം., അബ്ദുല്‍ ഗനി, അബ്ദുല്‍ ഹസീബ്, നസീര്‍. പി., സമീര്‍. പി. സി. എന്നിവര്‍ നേത്യത്വം നല്കി. പ്രോഗ്രാം കണ്‍വീനര്‍ ആര്‍. എം. കബീര്‍ സ്വാഗതവും, മീഡിയാ കണ്‍വീനര്‍ ആര്‍. വി. കബീര്‍ നന്ദിയും പറഞ്ഞു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


സാമ്പത്തിക മാന്ദ്യം അടക്കമുള്ള പ്രശ്നങ്ങള്‍ പ്രവാസ തൊഴില്‍ മേഖലയെ ബാധിച്ചിരി ക്കുന്നതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്കുന്നതിനു വേണ്ടി പ്രവാസി തൊഴില്‍ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് യുവ കലാ സാഹിതി അബുദാബി യൂണിറ്റ് സമ്മേളനം കേരളാ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പ്രോജക്റ്റുകളില്‍ ഈ പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു.
അബുദാബി : വി ഷീല്‍ഡ് ഫൌണ്ടേഷന്‍ അബുദാബിയുടെ പ്രവര്‍ത്തന ഉല്‍ഘാടനവും ബലി പെരുന്നാള്‍ ആഘോഷങ്ങളും വിവിധങ്ങളായ കലാ പരിപാടികളോടെ അബുദാബി സുഡാനീസ് ക്ലബ്ബില്‍ നടന്നു. വി ഷീല്‍ഡ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ റഹീം മുണ്ടേരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. പൌരനും പ്രമുഖ അഭിഭാഷകനുമായ ഇബ്രാഹിം അഹമ്മദ് അല്‍ഹുസ്നി വി ഷീല്‍ഡ് ലോഗോ പ്രകാശനം ചെയ്തു.
അബുദാബിയിലെ ഡി. എന്‍. എ. മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി മലയാളി സമാജത്തില്‍ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ശില്പ ശാല ഡിസംബര്‍ 11 വ്യാഴാഴ്ച വൈകീട്ട് 6:30ന് ആരംഭിക്കും. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ രക്ഷിതാക്കള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. ഡോക്ടര്‍ റോസമ്മ മുരിക്കന്‍ നയിക്കുന്ന ശില്പശാല യിലേക്ക് ഏവര്‍ക്കും പ്രവേശനം സൌജന്യമായിരിക്കും.
