
ശറഫുറ്റ ദുല്‍ – ഹജ്ജ് മാസം പിറന്നു
ലക്ഷോപ ലക്ഷങ്ങള്‍ ലബ്ബൈക്ക ചൊല്ലി!
ഈദുല്‍ അദ് – ഹാ തന്‍ ശോഭ പരന്നു
ഈണത്തില്‍ രാക്കിളി തക്ബീറു പാടി
എല്ലാമറിയുന്ന ഏകന്‍ ഇലാഹി…
എല്ലാ സ്തുതിയും നിനക്കാണു നാഥാ
നിന്നെ മറന്നുള്ള ആഘോഷമില്ലാ…
നിന്നെ സ്തുതിക്കാതെ ആനന്ദമില്ലാ
ആലംബ ഹീനരെ ഓര്‍ക്കേണം നമ്മള്‍
ആശ്രയമെത്തിച്ചു നേടേണം പുണ്യം
മുത്ത് നബിയുടെ സന്മാര്‍ഗ പാത
പിന്തുടര്‍ന്നവര്‍ക്കാണു വിജയം
ഈദുല്‍ അദ് ഹാ തന്‍ സന്ദേശ ഗീതം
സത്യ സമാധാന തൗഹീദിന്‍ ഈണം
അല്ലാഹ് അക്ബര്‍ അല്ലാഹ് അകബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്…
ശാന്തി നിറയട്ടെ കേരള നാട്ടില്‍
ശാന്തി നിറയട്ടെ ഭാരത ഭൂവില്‍
ശാന്തി നിറയട്ടെ അറബിപ്പൊന്‍ നാട്ടില്‍
ശാന്തി നിറയട്ടെ ഈ ലോകമെങ്ങും.
ഈദ് മുബാറക്… ഈദ് മുബാറക്!
ഈദ് മുബാറക് നേരുന്നിതേവം!
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി. ഏവര്‍ക്കും ശാന്തി നിറഞ്ഞ നന്മ നിറഞ്ഞ ഈദുല്‍ - അദ് - ഹാ ആശംസകള്‍.
– ബഷീര്‍ വെള്ളറക്കാട്


ദുബായ് : പരിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് അറഫാ ദിനത്തില്‍ (ഡിസംബര്‍ 7, ഞായറാഴ്ച) നടക്കുന്ന വിഖ്യാത ഖുതുബയുടെ മലയാള മൊഴി മാറ്റം കേള്‍ക്കുവാന്‍ ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൌകര്യം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച രാത്രി 7:30ന് ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ചാണ് ഈ പരിപാടി നടക്കുന്നത്. അറഫ ഖുതുബയുടെ മലയാള മൊഴി മാറ്റം അബ്ദുസ്സലാം മോങ്ങം നടത്തും. ഈ പ്രസംഗം www.dubaikhutba.com എന്ന സൈറ്റില്‍ ലഭ്യമാക്കും എന്നും സംഘാടകര്‍ അറിയിച്ചു.
ബലി പെരുന്നാളിന് കലാ കൈരളിക്ക് സമര്‍പ്പിക്കാന്‍ കസവു തട്ടം എന്ന വീഡിയോ ആല്‍ബം അബുദാബിയില്‍ അണിഞ്ഞ് ഒരുങ്ങുന്നു. ഇശല്‍ എമിറേറ്റ്സ് അബുദാബി തയ്യാറാക്കുന്ന കസവു തട്ടം എന്ന ദ്യശ്യ വിരുന്നിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ്ങ് മാനേജിങ് ഡയരക്ടര്‍ ഷാജഹാന്‍ നിര്‍വ്വഹിച്ചു.
ദുബായ് : കേരളാ ബില്‍ഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ “കേരളാ പ്രോപ്പര്‍ട്ടി എക്സ്പോ 2008” ദുബായില്‍ ആരംഭിച്ചു. ഡിസംബര്‍ 4 മുതല്‍ 7 വരെ ദുബായ് അല്‍ ബൂം വില്ലേജില്‍ നടക്കുന്ന എക്സ്പോയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 8 മണി വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക. ഡിസംബര്‍ 7ന് അബുദാബിയിലെ റോയല്‍ മെറിഡിയനിലും പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം 2 മണി മുതല്‍ 8 മണി വരെയാണ് പ്രവേശന സമയം. ഏറ്റവും മികച്ച കെട്ടിട നിര്‍മ്മാതാക്കളെ ഒരുമിച്ച് കാണുവാനും കേരളത്തിലെ വിവിധ പ്രമുഖ കേന്ദ്രങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തി ആകുന്ന വില്ലകള്‍, അപ്പാര്‍ട്ട് മെന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വിശദമായി അറിയുവാനും ഉള്ള സുവര്‍ണ്ണ അവസരം ആയിരിക്കും നിക്ഷേപകര്‍ക്ക് ഇത്തവണയും കേരള പ്രോപ്പര്‍ട്ടി എക്സ്പോ വാഗ്ദാനം ചെയ്യുന്നത്.
