ഡ്രൈവിംഗ് ലൈസന്‍സ് നിയന്ത്രണം ഷാര്‍ജയില്‍ മാത്രം

December 2nd, 2008

യു. എ. ഇ. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാവുന്ന തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം കുറച്ച നടപടി ഷാര്‍ജ എമിറേറ്റിനു മാത്രമേ ബാധക മാവുകയുള്ളൂ. 100 വിഭാഗങ്ങളെ ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യരാക്കി എന്നും ഇത് യു. എ. ഇ യിലെ എല്ലാ എമിറേറ്റു കള്‍ക്കും ബാധകമാണ് എന്നുമാണ് മുന്‍പ് അറിയിച്ചിരുന്നത്. അയോഗ്യമായ തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം 86 ആക്കി കുറച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരി ക്കുന്നവര്‍ക്ക് എല്ലാം ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം.

ബിനീഷ് തവനൂര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമൂഹ വിവാഹം @ വടകര

December 1st, 2008

വിവാഹ ധൂര്‍ത്തിനും ആഡംബരത്തിനും സ്ത്രീധനത്തിനും എതിരെയുള്ള ബോധവല്‍കരണ ശ്രമങ്ങളുടെ ഭാഗമായി വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ്, വടകരയില്‍ സംഘടിപ്പിക്കുന്ന നൂറ് നിര്‍ധന യുവതികളുടെ സമൂഹ വിവാഹത്തിനുള്ള അപേക്ഷാ തിയ്യതി അവസാനിച്ചപ്പോള്‍ അപേക്ഷകരുടെ എണ്ണം നൂറ് കവിഞ്ഞു.

ഫോറം തയ്യാറാക്കിയ മാര്‍ഗ്ഗരേഖ അടിസ്ഥാനമാക്കി, ഏറ്റവും അര്‍ഹത ഉള്ളവരെ കണ്ടെത്താനുള്ള വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ആരംഭിച്ചു. അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചും, അന്വേഷണം നടത്തിയുമാണ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്ക പ്പെടുന്നവരുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഉറപ്പു വരുത്തിയും ഈ സമൂഹ വിവാഹം പൂര്‍ണ്ണമായും കുറ്റമറ്റതാക്കി തീര്‍ക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ഈ സദുദ്യമത്തിന് പിന്തുണയുമായി അബുദാബിയിലെ സാംസ്കാരിക സംഘടനകളും രംഗത്തു വന്നു. ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, എന്നീ സംഘടനകള്‍ ഒരോ യുവതികളുടെ വിവാഹ ച്ചെലവ് പൂര്‍ണ്ണമായി
വഹിക്കുമെന്ന് പ്രഖ്യാപിച്ചു. മഹത്തായ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ പ്രവാസി മലയാളികളുടെ കൂട്ടായ മുന്നേറ്റമായി
മാറ്റുന്നതില്‍ സംത്യപ്തിയുണ്ടെന്നും വടകര എന്‍. ആര്‍. ഐ. ഫോറം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ സംഘടനകള്‍ സമൂഹ വിവാഹത്തിന്‍റെ ഭാഗമാവാന്‍ മുന്നോട്ടു വരുമെന്നും വടകര എന്‍. ആര്‍. ഐ. ഫോറം പ്രതീക്ഷ പ്രകടിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് : സമീര്‍ ചെറുവണ്ണൂര്‍ 050 742 34 12

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദീനീ സേവനം മത ബാധ്യത – ബാപ്പു മുസ്ലിയാര്‍

December 1st, 2008

ദുബായ് : നല്ല കാര്യങ്ങളിലെല്ലാം കൂട്ടായ്മയും സംഘടിത ബോധവും ആവശ്യമാണ്. പ്രത്യേകിച്ച്‌ ദീനീ കാര്യങ്ങളില്‍ അത്‌ വിശ്വാസികള്‍ക്ക്‌ മതാഹ്വാന മുള്ളതാണ്. സമസ്ത വിദ്യഭ്യാസ ബോര്‍ഡ്‌ സെക്രട്ടറിയും കേന്ദ്ര മുശാവ റാംഗവും പ്രമുഖ പണ്ഢിതനുമായ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ: കോളേജിന്റ യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി 22 -​‍ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്ന‍ു അദ്ദേഹം.

“കഴിയുമെങ്കില്‍ ഒരു പണ്ഢിതനാവണം, അതിന്ന‍ാവില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയാവണം, അതിന്ന‍ുമാവി ല്ലെങ്കില്‍ അതു കേള്‍ക്കുന്ന വനാകണം, അതിന്നൊന്ന‍ും കഴിഞ്ഞില്ലെങ്കില്‍ ജ്ഞാനികളെ സ്നേഹിക്കുന്ന വരെങ്കിലു മാവണം. അതല്ലാതെ അഞ്ചാമത്തെ ഒരാളായി നാമാരും ആകരുതെന്നാണ്‌ തിരു നബി അരുളിയിട്ടുള്ളത്‌.

ജ്ഞാനം പകരുന്ന സ്ഥാപനങ്ങളെ സഹായിക്കലും അവയുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കലും തിരു നബി പറഞ്ഞ ജ്ഞാനികളെ സ്നേഹിക്കുന്ന ഗണത്തില്‍ പ്പെടുന്നവയാണ്‌. ഇതിനെല്ലാം ഒരു കൂട്ടായ്മ നമുക്കാവശ്യമാണ്‌. കാരണം വ്യക്തി പരമായി ചെയ്യുന്ന തിനേക്കാള്‍ സംഘടിതമായി ചെയ്യുന്ന പ്രവര്‍ത്തന ങ്ങളിലാണ്‌ അല്ലാഹുവിന്റെ കൂടുതല്‍ സഹായങ്ങ ളുണ്ടാവുക, മാത്രവുമല്ല, അതിന്ന‍ു മാത്രമേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകൂ. ‘ഒറ്റ മരം കാവാവുകയില്ല’ എന്ന പഴ മൊഴിയും അതാണ്‌ നമ്മെ ത്യര്യപ്പെടുത്തുന്നത്‌.

ദേര – സബഖയിലെ ഇന്റക്സ്‌ ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ പ്രസിഡന്റ്‌ എ. ബി. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തുടര്‍ന്ന‍്‌ ദുബൈ സുന്ന‍ി സെന്റര്‍ സെക്രട്ടറി സിദ്ധീഖ്‌ നദ്‌വി ചേരൂര്‍, ദുബൈ കെ. എം. സി. സി. പ്രതിനിധി ഒ. കെ. ഇബ്രാഹീം, എന്ന‍ിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട വതരിപ്പിച്ചു.

മിദ്ലാജ്‌ റഹ്മാനി മാട്ടൂല്‍, ഇസ്മാഈല്‍ ഏറാമല, വെള്ളിലാട്ട്‌ അബ്ദുല്ല, ഉമര്‍ കല്ലോളി, മുഹമ്മദ്‌ പുറമേരി, ഹസ്സന്‍ ചാലില്‍, പി. കെ. ജമാല്‍, എന്‍. അസീസ്‌ തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു. പി. കെ. കരീം സ്വാഗതവും കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.

ഉബൈദ് (056-6041381)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വീകരണ സംഗമവും സംവാദവും

November 30th, 2008

ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ പ്രശസ്ത ഗ്രന്ഥ ശാലാ പ്രവര്‍ത്തകനും കൊച്ചി മൌലാനാ ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റും, എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എ. ഷരീഫിന്, കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ – ദുബായ് വായനക്കൂട്ടം- സ്വീകരണ സംഗമം ഒരുക്കുന്നു.

‘വര്‍ത്തമാനകാല വിഹ്വലതകള്‍’ എന്ന വിഷയം ആസ്പദമാക്കി ബഷീര്‍ തിക്കോടി നയിക്കുന്ന സംവാദവും സംഘടിപ്പിക്കുന്നു.
വേദി : ദേര അല്‍ മുക്ത്വീന യിലെ ദുബായ് പാം ഹോട്ടലിനു സമീപം ‘കൊച്ചി കോട്ടേജ്’, നവംബര്‍ 30നു ഞായറാഴ്ച വൈകീട്ട് എട്ട് മണിക്ക്.

യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാഷണല്‍ ഡേ ഐക്യ ദാര്‍ഢ്യ സംഗമം മുസ്വഫയില്‍

November 30th, 2008

യു. എ. ഇ. യുടെ മുപ്പത്തി ഏഴാം നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു. മുസ്വഫ ശ അബിയി 10 ലെ ശംസ ഓഡിറ്റോ റിയത്തില്‍ (ശംസ ഇലക്ട്രോണിക്സിനു പിറക്‌ വശം ) 2/12/08 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ നടക്കുന്ന സംഗമത്തില്‍ ബുര്‍ദ ആസ്വാദനം (പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ നയിക്കുന്നു), ഗാന വിരുന്ന് (ഹബീബ്‌ കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, ഹാരിസ്‌ കല്‍ത്തറ തുടങ്ങിയവര്‍ പങ്കെടുക്കുന്നു), അല്‍ ഇത്തിഹാദ്‌ എന്ന വിഷയത്തില്‍ കെ. കെ. എം. സ അദി യുടെ പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരി ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144 എന്ന നമ്പറുകളില്‍ ബന്ധപ്പെ ടാവുന്നതാണ്.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 7 of 26« First...56789...20...Last »

« Previous Page« Previous « രാജ്യത്തോടൊപ്പം നില്‍ക്കുക
Next »Next Page » സ്വീകരണ സംഗമവും സംവാദവും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine