ദുബായ് : രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ വാണിജ്യ ആസ്ഥാനമായ മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രവാസി ഭാരതീയരും രാജ്യ താല്പര്യത്തോടൊപ്പം നില്‍ക്കണമെന്ന് യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഹ്വാനം ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിന്റെ മാത്രമല്ല രാജ്യാന്തര സമാധാനം ആണ് ഇല്ലാതാക്കുന്നത്. അശാന്തിയും അസമാധാനവും അരാജകത്വവും സൃഷ്ടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും മനുഷ്യത്വ രഹിതമായ ഇത്തരം ഹീന കൃത്യങ്ങളെ നീതീകരിക്കാവതല്ല.
ആരാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് തര്‍ക്കിക്കുകയല്ല പ്രവാസികളായ നാം ഇപ്പോള്‍ ചെയ്യേണ്ടത്. തീവ്രവാദത്തിന് എതിരെയുള്ള സന്ദേശം കഴിയുന്നിടത്തോളം പൌരന്മാര്‍ക്കിടയില്‍ എത്തിക്കുവാനും ബോധ വല്‍ക്കരണം നടത്തുവാനും നാം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ശ്രമിക്കുക.
പ്രഗല്‍ഭനായ പോലീസ് ഓഫീസര്‍ ഹേമന്ത് കാര്‍ക്കറെയുടേതടക്കം മുംബൈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുഃഖം അറിയിക്കുന്നു എന്ന് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് എ. പി. അബ്ദു സ്സമദ്, ജ. സെക്രട്ടറി സി. ടി. ബഷീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
-