ദുബായ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ മനാര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. നവംബര്‍ 27 വ്യാഴാഴ്ച്ച രാത്രി ഏഴരക്കാണ് പ്രഭാഷണം. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അല്‍ മനാര്‍ സെന്റര്‍ ദാഇഃ അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും പ്രഭാഷണം കേള്‍ക്കുവാന്‍ അല്‍ മനാര്‍ സെന്ററില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. യുടെ മീഡിയ വിഭാഗവുമായി 050 8561025 എന്ന നംബറില്‍ ബന്ധപ്പെടാവുന്നതാണ്.


ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മ ഒരുമ അബുദാബി കമ്മിറ്റിയുടെ കുടുംബ സംഗമം നവംബര്‍ 27 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതല്‍ അബൂദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ചേരുന്നു. ഒരുമ കേന്ദ്ര കമ്മിറ്റി ഭാരവാഹികളും, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. വിവിധ കലാ പരിപാടികളും ഉണ്ടായിരി ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : ഹനീഫ് – 050 79 123 29
യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ പ്രമുഖ സംഘടനയായ NSS Alumni യുടെ വാര്‍ഷിക ആഘോഷ പരിപാടികളും ജെനറല്‍ ബോഡിയും കുടുംബ സംഗമവും നവംബര്‍ 28 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ദുബായ് ദെയ്‌റയിലെ റാഡിസണ്‍ ഹോട്ടലില്‍ സബീല്‍ ബോള്‍ റൂമില്‍ നടക്കും. “സാവിയ 2008” എന്ന് പേരിട്ടിരിക്കുന്ന പരിപാടി യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായിരിക്കും. രാവിലെ 9 മണിക്ക് റെജിസ്റ്ററേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ tvj@eim.ae എന്ന ഈമെയില്‍ വിലാസത്തില്‍ നേരത്തേ അറിയിച്ചാല്‍ വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സഹായകരമാവും എന്ന് സംഘാടകര്‍ അറിയിച്ചു.
യു. എ. ഇ. യിലെ ആയിരത്തോളം മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ AKMG – All Kerala Medical Graduates ന്റെ ദുബായ് ഘടകത്തിന്റെ കുടുംബ സംഗമം നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ഉം അല്‍ ഖുവൈനിലെ ബാറക്കുട റിസോര്‍ട്ടില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്റ്ററേഷനും പരിപാടിയുടെ സംഘാടകന്‍ ഡോ. ഫിറോസ് ഗഫൂര്‍ (050 5742142) നേയോ അല്ലെങ്കില്‍ ഇവെന്റ് കണ്‍വീനര്‍ ഡോ. വിനു പോത്തനേയോ (050 5840939) ബന്ധപ്പെടാവുന്നതാണ്.
ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപീകരണവും കുടുംബ സംഗമവും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്നു. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹത്തിന്‍റെ “നല്ല നാളേക്കു വേണ്ടി” എന്ന ശില്പ ശാലയും അവതരിപ്പിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഖദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടരി റ്റി. പി. ജുലാജു സ്വാഗതവും പറഞ്ഞു.
