ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും

November 20th, 2008

ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും നവംബര്‍ 20നു വ്യാഴാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ധീന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ആഷര്‍ ചാവക്കാട്, നൌഷാദ് ചാവക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഗസല്‍ സംഗീത വിരുന്നും ഉണ്ടായിരിക്കും.

വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും പ്രസിഡന്റ് എ. കെ. അബ്ദുല്‍ ഖാദര്‍ പാലയൂര്‍ പറഞ്ഞു.

ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസികളായ പ്രവാസി സുഹൃത്തുക്കള്‍ ബാച്ച് ചാവക്കാടിന്റെ അംഗത്വം എടുക്കണമെന്നും അതിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്കീമില്‍ പങ്കാളികള്‍ ആവണമെന്നും ബാച്ച് ചാവക്കാട് മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ജൂലാജൂ 050 58 18 334, ഷറഫ് 050 570 52 91

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് : e പത്രവും പങ്കാളിയായി

November 20th, 2008

ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് റെജിസ്റ്റര്‍ ചെയ്യുവാനുള്ള സമയം അവസാനിക്കാ റാവുമ്പോള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഇപ്പോഴും ആശങ്കയില്‍ ആണ്. റെജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന ദിവസമായ ഡിസംബര്‍ 31 ന് മുന്‍പ് ഇതെങ്ങനെ സാധിക്കും എന്ന അങ്കലാപ്പ് എല്ലാവര്‍ക്കും ഉണ്ട്. പ്രത്യേകിച്ചും റെജിസ്റ്റ്‌റേഷന്‍ കൌണ്ടറുകളില്‍ അനുഭവപ്പെടുന്ന അഭൂത പൂര്‍വ്വമായ തിരക്കിന്റെ പശ്ചാത്തലത്തില്‍. എമിറേറ്റ്സ് ഐഡി യുടെ വെബ് സൈറ്റില്‍ റെജിസ്റ്റ്‌റേഷനായി എത്തുന്നവരുടെ വന്‍ തിരക്ക് മൂലം വെബ് സൈറ്റിന്റെ സെര്‍വര്‍ അപ്രാപ്യമായതോടെ ഏവരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പരിഹാരമായി അധികൃതര്‍ പുറത്തിറക്കിയ പുതിയ സോഫ്റ്റ്വെയര്‍ ഇപ്പോള്‍ എമ്മിറേറ്റ്സ് ഐഡി അധികൃതരുമായി ഈ കാര്യത്തില്‍ സഹകരിക്കുവാന്‍ സന്നദ്ധരായ സംഘടനകളുടെ വെബ് സൈറ്റുകളില്‍ കൂടി ലഭ്യമാക്കാന്‍ തയ്യാറായതോടെ ഈ പ്രശ്നത്തിനൊരു പരിഹാരം ആയി. ഈ ഉദ്യമത്തില്‍ യു. എ. ഇ. അധികൃതര്‍ e പത്രത്തെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് യു. എ. ഇ. യിലെ മലയാളി പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. മലയാളത്തില്‍ തന്നെ ഇത് കൈകാര്യം ചെയ്യണം എന്ന അധികൃതരുടെ പ്രത്യേക നിര്‍ദ്ദേശവും മലയാളികള്‍ക്ക് അഭിമാനകരമാണ്. ഇത്തരമൊരു സദുദ്യമത്തില്‍ പങ്കാളിയാവുന്ന മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ പത്രമാണ് e പത്രം.

ഈ പുതിയ സോഫ്റ്റ്വെയര്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടം വലി മത്സരം

November 20th, 2008

ദുബായ് : തൃശൂര്‍ ജില്ലയിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘കോട്ടോല്‍ പ്രവാസി സംഗമം’ യു. എ. ഇ. ദേശീയ ദിനത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്ന വടം വലി മത്സരം യു. എ. ഇ. ദേശീയ ദിനമായ ഡിസംബര്‍ 2 നു ഉച്ചക്ക് ശേഷം ദുബായ് അല്‍ മവാക്കിബ് സ്കൂള്‍ ഗ്രൌണ്ടില്‍ (ഗര്‍ഹൂദ്, ദുബായ്) വെച്ചു നടത്തുന്നു. മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : വി. കെ. ബഷീര്‍ 050 97 67 277

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മുസ്ലിംങ്ങള്‍; കെ. കെ. എം. സ അദി

November 20th, 2008

മുസ്വഫ : സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മറിച്ച്‌ പ്രമാണങ്ങളില്‍ നിന്ന് വിചാരം കൈ വെരേണ്ടവരാണു മുസ്ലിംങ്ങള്‍ എന്ന് പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സ അദി പ്രസ്താവിച്ചു. മുസ്വഫ എസ്‌. വൈ. എസ്‌. നടത്തുന്ന ഭീകര വിരുദ്ധ കാമ്പയിന്റെ ഭാഗമായി മുസ്വഫ ശ അ ബിയ പത്തിലെ പള്ളിയില്‍ നടന്ന തീവ്രവാദ വിരുദ്ധ സംഗമത്തില്‍ ‘തീവ്രവാദം, ഭീകരത, ജിഹാദ്‌ ‘ എന്ന വിഷയത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം

ഇസ്ലാം വിഭാവനം ചെയ്യുന്നത്‌ സമാധാനവും സാഹോദര്യവുമാണ് . ഇസ്ലാം അനുസരിച്ച്‌ ജീവിക്കുന്ന മുസ്ലിമും ആ തലത്തിലായിരിക്കണം മാതൃകയാവേണ്ടത്‌. മസ്‌ ജിദുല്‍ ഹറാമില്‍ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്ന് മുസ്ലിംങ്ങളെ തടഞ്ഞ അവിശ്വാസികളോട്‌ പോലും അതിക്രമം പ്രവര്‍ത്തിക്കരുതെന്ന് കല്‍പ്പിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്‌ സമൂഹത്തിലും സമുദായത്തിലും ചിദ്രതയുണ്ടാക്കുന്ന എന്‍.ഡി.എഫ്‌. അടക്കമുള്ള സംഘടനകള്‍ ചെയ്യുന്നത്‌ ഉറങ്ങി ക്കിടക്കുന്ന കുഴപ്പം എന്ന സിംഹത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതെന്ന് കെ. കെ. എം. പറഞ്ഞു. ജിഹാദ്‌ എന്ന പദം സായുധ പോരാട്ടമാണെന്ന അര്‍ത്ഥത്തിലെടുത്ത്‌ വിശുദ്ധ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിനോടാണു നമ്മുടെ അത്യ്ന്തികമായ ജിഹാദ്‌ വേണ്ടതെന്ന വസ്ഥുത ബോധപൂര്‍വ്വം മറച്ച്‌ വെക്കുന്നു. സ അദി കൂട്ടിച്ചേര്‍ത്തു.

സംഗമത്തില്‍ മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്‌ ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന, സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അദി, അബ്‌ ദുല്ല കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. വിശദീകരണ പ്രസംഗത്തിന്റെ വി. സി. ഡി. കള്‍ ഉടന്‍ പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വായനക്കൂട്ടം ശിശു ദിന സംഗമം

November 19th, 2008

ദുബായ് : ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മ ദിനമായ നവംബര്‍ പതിനാലിന് രാജ്യം ശിശു ദിനമായി ആഘോഷിക്കു ന്നതിന്റെ ഭാഗമായി ദുബായ് വായനക്കൂട്ടം ഒരുക്കിയ ശിശു ദിന സംഗമം അക്ഷര സ്നേഹികളായ സുമനസ്സുകളുടെ സാന്നിദ്ധ്യം കൊണ്ടു അവിസ്മരണീയമായി.

ദുബായ് അല്‍മുതീനയിലെ കൊച്ചി കോട്ടേജില്‍ രാവിലെ പതിനോന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ അഡ്വക്കേറ്റ് ജയരാജ് തോമസ് സ്വാഗതം പറഞ്ഞു . കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. മുഹമ്മദ് സാജിദ് ഗ്രേസ് ശിശു ദിന സംഗമം ഉദ്ഘാടനം ചെയ്തു. ദുബായ് വായനക്കൂട്ടം പ്രസിഡണ്ട്‌ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രടറി കെ. എം. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാന കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും, മാനസിക സംഘര്‍ഷത്തിന്റെയും ദുഖഃ കഥകള്‍ ഉദ്ഘാടനം ചെയ്ത പി. മുഹമ്മദ് സാജിദ് ഗ്രേസ് വിവരിച്ചു.

കുട്ടികളുടെ വിശുദ്ധിയുള്ള മനസ്സുമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന ജി. അരവിന്ദന്റെ “കുമ്മാട്ടി ” എന്ന ബാല ചലച്ചിത്രം ശിശു ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത്‌ തികച്ചും ഉചിതമായി എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. എം. അബ്ബാസ് പറഞ്ഞു. ദുബായ് അല്‍ മാജിദ്‌ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥിനി സാലിക സദക്ക് അവതരിപ്പിച്ച വള്ളത്തോളിന്റെ ദേശ ഭക്തി ഗാനവും, യു. എ. ഇ. ദേശീയ ഗാനവും സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി. കുട്ടിക്ക് കെ. എ. ജബ്ബാരി ക്യാഷ് അവാര്‍ഡ് നല്കി ആദരിച്ചു.

പി. കെ. അബ്ദുള്ള കുട്ടി ചേറ്റുവ, ജയ കുമാര്‍, ഹരി കുമാര്‍, മനോഹരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ശിവ രാമന്‍ നന്ദി പറഞ്ഞു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 11 of 26« First...910111213...20...Last »

« Previous Page« Previous « ഹോസ്നി മുബാറക്ക് ഇന്ന് യു.എ.ഇ. യില്‍
Next »Next Page » സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മുസ്ലിംങ്ങള്‍; കെ. കെ. എം. സ അദി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine