Wednesday, November 19th, 2008

വായനക്കൂട്ടം ശിശു ദിന സംഗമം

ദുബായ് : ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മ ദിനമായ നവംബര്‍ പതിനാലിന് രാജ്യം ശിശു ദിനമായി ആഘോഷിക്കു ന്നതിന്റെ ഭാഗമായി ദുബായ് വായനക്കൂട്ടം ഒരുക്കിയ ശിശു ദിന സംഗമം അക്ഷര സ്നേഹികളായ സുമനസ്സുകളുടെ സാന്നിദ്ധ്യം കൊണ്ടു അവിസ്മരണീയമായി.

ദുബായ് അല്‍മുതീനയിലെ കൊച്ചി കോട്ടേജില്‍ രാവിലെ പതിനോന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ അഡ്വക്കേറ്റ് ജയരാജ് തോമസ് സ്വാഗതം പറഞ്ഞു . കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. മുഹമ്മദ് സാജിദ് ഗ്രേസ് ശിശു ദിന സംഗമം ഉദ്ഘാടനം ചെയ്തു. ദുബായ് വായനക്കൂട്ടം പ്രസിഡണ്ട്‌ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രടറി കെ. എം. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാന കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും, മാനസിക സംഘര്‍ഷത്തിന്റെയും ദുഖഃ കഥകള്‍ ഉദ്ഘാടനം ചെയ്ത പി. മുഹമ്മദ് സാജിദ് ഗ്രേസ് വിവരിച്ചു.

കുട്ടികളുടെ വിശുദ്ധിയുള്ള മനസ്സുമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന ജി. അരവിന്ദന്റെ “കുമ്മാട്ടി ” എന്ന ബാല ചലച്ചിത്രം ശിശു ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത്‌ തികച്ചും ഉചിതമായി എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. എം. അബ്ബാസ് പറഞ്ഞു. ദുബായ് അല്‍ മാജിദ്‌ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥിനി സാലിക സദക്ക് അവതരിപ്പിച്ച വള്ളത്തോളിന്റെ ദേശ ഭക്തി ഗാനവും, യു. എ. ഇ. ദേശീയ ഗാനവും സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി. കുട്ടിക്ക് കെ. എ. ജബ്ബാരി ക്യാഷ് അവാര്‍ഡ് നല്കി ആദരിച്ചു.

പി. കെ. അബ്ദുള്ള കുട്ടി ചേറ്റുവ, ജയ കുമാര്‍, ഹരി കുമാര്‍, മനോഹരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ശിവ രാമന്‍ നന്ദി പറഞ്ഞു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine