ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് റെജിസ്റ്റര്‍ ചെയ്യുവാനുള്ള സമയം അവസാനിക്കാ റാവുമ്പോള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഇപ്പോഴും ആശങ്കയില്‍ ആണ്. റെജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന ദിവസമായ ഡിസംബര്‍ 31 ന് മുന്‍പ് ഇതെങ്ങനെ സാധിക്കും എന്ന അങ്കലാപ്പ് എല്ലാവര്‍ക്കും ഉണ്ട്. പ്രത്യേകിച്ചും റെജിസ്റ്റ്‌റേഷന്‍ കൌണ്ടറുകളില്‍ അനുഭവപ്പെടുന്ന അഭൂത പൂര്‍വ്വമായ തിരക്കിന്റെ പശ്ചാത്തലത്തില്‍. എമിറേറ്റ്സ് ഐഡി യുടെ വെബ് സൈറ്റില്‍ റെജിസ്റ്റ്‌റേഷനായി എത്തുന്നവരുടെ വന്‍ തിരക്ക് മൂലം വെബ് സൈറ്റിന്റെ സെര്‍വര്‍ അപ്രാപ്യമായതോടെ ഏവരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പരിഹാരമായി അധികൃതര്‍ പുറത്തിറക്കിയ പുതിയ സോഫ്റ്റ്വെയര്‍ ഇപ്പോള്‍ എമ്മിറേറ്റ്സ് ഐഡി അധികൃതരുമായി ഈ കാര്യത്തില്‍ സഹകരിക്കുവാന്‍ സന്നദ്ധരായ സംഘടനകളുടെ വെബ് സൈറ്റുകളില്‍ കൂടി ലഭ്യമാക്കാന്‍ തയ്യാറായതോടെ ഈ പ്രശ്നത്തിനൊരു പരിഹാരം ആയി. ഈ ഉദ്യമത്തില്‍ യു. എ. ഇ. അധികൃതര്‍ e പത്രത്തെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് യു. എ. ഇ. യിലെ മലയാളി പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. മലയാളത്തില്‍ തന്നെ ഇത് കൈകാര്യം ചെയ്യണം എന്ന അധികൃതരുടെ പ്രത്യേക നിര്‍ദ്ദേശവും മലയാളികള്‍ക്ക് അഭിമാനകരമാണ്. ഇത്തരമൊരു സദുദ്യമത്തില്‍ പങ്കാളിയാവുന്ന മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ പത്രമാണ് e പത്രം.
ഈ പുതിയ സോഫ്റ്റ്വെയര്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
-