മുസ്വഫ : ഐക്യവും സമാധാനവുമാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തിനു മാതൃകയായി വളര്‍ന്ന യു. എ. ഇ. യുടെ മുഖ മുദ്രയെന്ന് കെ. കെ. എം. സ അദി പറഞ്ഞു. യു. എ. ഇ. യുടെ 37 മത് നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. പൂര്‍വ്വ സൂരികള്‍ കാണിച്ചു തന്ന പാതയില്‍ ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടിയും നാടിനു വേണ്ടിയും നില കൊള്ളേണ്ട ആവശ്യകത സ അദി ഓര്‍മ്മിപ്പിച്ചു.
മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ കാലത്ത് 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്. വൈ. എസ്. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു. എ. ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പ്രകടനം ഏറെ ശ്രദ്ധേയമായി. പി. പി. എ. റഹ്‌മാന്‍ മൗലവി നയിച്ച ബുര്‍ ദ ആസ്വാദനവും, ഹബീബ് കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, മിഖ്ദാദ്, മിദ്ലാജ് തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ പ്രകീര്‍ത്തിച്ച് രചിച്ച ഗാനം രചയിതാവായ അബ്‌ദു ശുക്കൂര്‍ തന്നെ ആലപിച്ചു.
മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് അബ്‌ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ് മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളറക്കാട് സ്വാഗതവും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു.
– ബഷീര്‍ വെള്ളറക്കാട്
-