Monday, December 15th, 2008

പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കണം – യുവ കലാ സാഹിതി

സാമ്പത്തിക മാന്ദ്യം അടക്കമുള്ള പ്രശ്നങ്ങള്‍ പ്രവാസ തൊഴില്‍ മേഖലയെ ബാധിച്ചിരി ക്കുന്നതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്കുന്നതിനു വേണ്ടി പ്രവാസി തൊഴില്‍ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് യുവ കലാ സാഹിതി അബുദാബി യൂണിറ്റ് സമ്മേളനം കേരളാ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പ്രോജക്റ്റുകളില്‍ ഈ പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു.

സി. പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ സി. എന്‍. ജയദേവന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ബാബു വടകര അദ്ധ്യക്ഷനായിരുന്നു. യുവ കലാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം സ്വര്‍ണ്ണ ലത ടീച്ചര്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും കെ. പി. അനില്‍ നന്ദിയും പറഞ്ഞു.

ഇ. ആര്‍. ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ. വി. മുഹമ്മദലി വരവു ചെലവു കണക്കുകളും, എം. സുനീര്‍ ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ കാമ്പിശ്ശേരി, തിരുനെല്ലൂര്‍, വയലാര്‍, തോപ്പില്‍ ഭാസി, പ്രിയദത്ത കല്ലാട്ട് എന്നീ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ച നടത്തി. പൊതു ചര്‍ച്ചക്ക് കുഞ്ഞിക്യഷ്ണന്‍, അബൂബക്കര്‍, രാജ്കുമാര്‍, രാജേന്ദ്രന്‍ മുസ്സഫ, ക്യഷ്ണന്‍ കേളോത്ത്, ഇസ്കന്ദര്‍ മിര്‍സ, ജോഷി ഒഡേസ എന്നിവര്‍ നേത്യത്വം നല്കി.

പുതിയ ഭാരവാഹികളായി ബാബു വടകര (പ്രസിഡന്‍റ്), ഇ. ആര്‍. ജോഷി (ജനറല്‍ സിക്രട്ടറി), പി. ചന്ദ്രശേഖരന്‍ (ട്രഷറര്‍), പി. എ. സുബൈര്‍, ആസിഫ് സലാം (വൈസ് പ്രസി), കെ. പി. അനില്‍, എം. സുനീര് ‍(ജോ. സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന സംവാദത്തില്‍ “ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ഇടതു പക്ഷ പ്രസ്ഥാനത്തിന്‍റെ കാഴ്ചപ്പാടുകളും”
എന്ന വിഷയത്തില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine