അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജനുവരി 2 മുതല്‍ ആരംഭിക്കുന്നു. സാഹിത്യോ ത്സവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി കഥ, കവിത, ലേഖനം രചനാ മത്സരങ്ങള്‍ കഥ അവതരണം, കവിതാ പാരായണം പ്രസംഗം, കത്തെഴുത്ത്, ക്വിസ്സ്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടാവും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31ന് മുന്‍പ് പേര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സിക്രട്ടറി ഇ. ആര്‍. ജോഷിയുമായി ബന്ധപ്പെടുക. (050 31 60 452 , 02 631 44 55, 02 631 44 56)
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


അബുദാബി : ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. ഇസ് ലാമിക ചരിത്ര കഥാ പ്രസംഗം സംഘടിപ്പിച്ചു. മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ പ്രസിദ്ധ കാഥികന്‍ എം. എം. പൊയില്‍ അവതരിപ്പിച്ച ഉ ഹ് ദിലെ രക്ത സാക്ഷി എന്ന കഥാ പ്രസംഗം ഏറെ ആകര്‍ഷണീയ മായിരുന്നു. പിന്നണിയില്‍ കാസിം പുത്തൂര്‍, നൗഷാദ് ചേലമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിന്റെ ഗ്രാമന്തരങ്ങളില്‍ മുന്‍ കാലങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗ വേദികളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ ഓര്‍മ്മിപ്പി ക്കുന്നതായിരുന്നു മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ്. മുസ്വഫ എസ്. വൈ. എസ്. ആക്റ്റിംഗ് പ്രസിഡണ്ട് അബ് ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മുസ്വഫ മാനേജര്‍ അഡ്വ. എസ്. കെ. അബ്ദുല്ല ആശംസ പ്രസംഗം നടത്തി. പി. പി. എ. കല്‍ത്തറ സ്വാഗതവും അബ് ദുല്‍ ഹമീദ് സ അദി നന്ദിയും രേഖപ്പെടുത്തി.
ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബര്‍ 19 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : (ജഹാംഗീര്‍ – 050 45 80 757, ഹാരിഫ് – 050 65 73 413.)
