ദുബായ് : ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശി ലക്ഷ ക്കണക്കിന് ദിര്‍ഹം പറ്റിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ദീ. കു. ആണ് നിരവധി പേരെ പറ്റിച്ച് ദുബായില്‍ നിന്ന് മുങ്ങിയിരിക്കുന്നത്. ദുബായില്‍ ഏയ്ഞ്ചല്‍ ഫ്രൈറ്റ് എന്ന ഷിപ്പിംഗ് കമ്പനിയുടെ ഷെയര്‍ വാഗ്ദാനം ചെയ്തും മറ്റ് പല രീതിക ളിലുമായി നിരവധി പേരില്‍ നിന്ന് 10 ലക്ഷത്തി ലധികം ദിര്‍ഹം ദീ. കു. പറ്റിച്ച തായാണ് പരാതി. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശിയായ ഇയാള്‍ ഈ കമ്പനി ആരുമറിയാതെ മറിച്ചു വിറ്റ് ദുബായില്‍ നിന്നും മുങ്ങുകയായിരുന്നു. ദുബായിലെ ഷിപ്പിംഗ് കമ്പനിയില്‍ സൈലന്‍റ് പാര്‍ട്ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് തന്നില്‍ നിന്ന് ഇയാള്‍ 58,000 ദിര്‍ഹം പറ്റിച്ചതായി കൊല്ലം സ്വദേശി ബിജു കുമാര്‍ പരാതിപ്പെടുന്നു.
ഷാര്‍ജയില്‍ ഭാര്യയും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന ദീ. കു. സ്പോണ്‍സറെ വരെ പറ്റിച്ച് ഒരു സുപ്രഭാത്തില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇങ്ങനെ പറ്റിച്ച് ഉണ്ടാക്കിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് ഒരു റെന്‍റ് എ കാര്‍ കമ്പനിയും സ്റ്റുഡിയോയും ഇയാള്‍ തുടങ്ങിയിട്ടുണ്ടത്രെ.
തിരുവനന്തപുരം പി. ടി. പി. നഗറില്‍ ഇയാള്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുക യാണെന്നാണ് അറിയുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും നല്ലൊരു തുക ഇയാള്‍ കൈക്കലാ ക്കിയിട്ടുണ്ടെന്ന് ബിജു കുമാര്‍ പറയുന്നു. ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ദീ. കു. എന്നാണ് അറിയുന്നത്. ഇയാള്‍ ക്കെതിരെ മുഖ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയി രിക്കുകയാണ് ബിജു കുമാര്‍.
-