ഒരുമ ഈദ് മീറ്റ്

December 8th, 2008

ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുമ ഈദ് മീറ്റ്’ ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (ഡിസംബര്‍ 9 ചൊവ്വാഴ്ച) ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍. (വിശദ വിവരങ്ങള്‍ക്ക് : കബീര്‍ 050 65 000 47, ഹനീഫ് 050 79 123 29)

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖുതുബയുടെ മലയാള മൊഴി മാറ്റം

December 6th, 2008

ദുബായ് : പരിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് അറഫാ ദിനത്തില്‍ (ഡിസംബര്‍ 7, ഞായറാഴ്ച) നടക്കുന്ന വിഖ്യാത ഖുതുബയുടെ മലയാള മൊഴി മാറ്റം കേള്‍ക്കുവാന്‍ ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൌകര്യം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച രാത്രി 7:30ന് ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ചാണ് ഈ പരിപാടി നടക്കുന്നത്. അറഫ ഖുതുബയുടെ മലയാള മൊഴി മാറ്റം അബ്ദുസ്സലാം മോങ്ങം നടത്തും. ഈ പ്രസംഗം www.dubaikhutba.com എന്ന സൈറ്റില്‍ ലഭ്യമാക്കും എന്നും സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീവ്രവാദത്തിന് എതിരെ മാനവിക കൂട്ടായ്മ അനിവാര്യം : എന്‍. കെ. എം. ഷെരീഫ്

December 4th, 2008

ദുബായ് : ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ മാനവിക കൂട്ടായ്മ എത്രയും വേഗം രൂപവല്‍ക്കരിക്കാന്‍ എന്‍. കെ. എം. ഷെരീഫ് ആഹ്വാനം ചെയ്തു. ഗ്രന്ഥ ശാല പ്രവര്‍ത്തകനും വാഗ്മിയും കൊച്ചി മൌലാന ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡണ്ടും എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എം. ഷെരീഫിന് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായന കൂട്ടം) നല്കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു എന്‍. കെ. എം. ഷെരീഫ്.

ഒരു മതത്തിന്‍റേയും പ്രമാണങ്ങള്‍ രാജ്യ താല്പര്യത്തിനു എതിരല്ല. സ്നേഹത്തിന്‍റേയും ഒരുമയുടെയും ദിവ്യ സന്ദേശങ്ങള്‍ അന്യോന്യം നല്‍കുന്നവയാണ്. പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും പരസ്പരം ബഹുമാനി ക്കാനാണ് അനുശാസിക്കുന്നത്. മതങ്ങളുടെ പേരില്‍ രക്തം ചിന്തുന്നത് ആ ദിവ്യ തത്വങ്ങളുടെ നിരാസമാണ്. ലോക മനസ്സാക്ഷിയെ തീരാ ദുഖത്തിലാഴ്‌ത്തി സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന തീവ്രവാദ – ഭീകരത ക്കെതിരെ യുവാക്കള്‍ രംഗത്ത്‌ ഇറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

“സലഫി ടൈംസ്‌” എഡിറ്റര്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ എന്‍. കെ. എം. ഷെരീഫിനെ പൊന്നാട ചാര്‍ത്തി. മുംബൈ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ജവാന്മാരുടെയും നിരപരാധി കളുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മുതീനയിലുള്ള ദുബായ് പാം ഹോട്ടലിനു സമീപമുള്ള കൊച്ചി കോട്ടജിലാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ത്തമാന കാല വിഹ്വലതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ബഷീര്‍ തിക്കോടി നയിച്ചു. മുഹമ്മദ് വെട്ടുക്കാട്, അഡ്വക്കേറ്റ് ജയരാജ് തോമസ്, അബ്ദുള്ള കുട്ടി ചേറ്റുവ, അഹമ്മദ് പാവറട്ടി, ഷമീര്‍ മഹാനി, വി. എസ്. ജയ കുമാര്‍, നൌഷാദ്, നജീബ്, മമ്മുട്ടി, ഹരി കുമാര്‍, ശിവരാമന്‍ മഞ്ഞപ്ര തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു.

സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനും, മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്‍റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളാ ബില്‍ഡേഴ്സ് ഫോറം പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു

December 4th, 2008

ദുബായ് : കേരളാ ബില്‍ഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ “കേരളാ പ്രോപ്പര്‍ട്ടി എക്സ്പോ 2008” ദുബായില്‍ ആരംഭിച്ചു. ഡിസംബര്‍ 4 മുതല്‍ 7 വരെ ദുബായ് അല്‍ ബൂം വില്ലേജില്‍ നടക്കുന്ന എക്സ്പോയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 8 മണി വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക. ഡിസംബര്‍ 7ന് അബുദാബിയിലെ റോയല്‍ മെറിഡിയനിലും പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം 2 മണി മുതല്‍ 8 മണി വരെയാണ് പ്രവേശന സമയം. ഏറ്റവും മികച്ച കെട്ടിട നിര്‍മ്മാതാ‍ക്കളെ ഒരുമിച്ച് കാണുവാനും കേരളത്തിലെ വിവിധ പ്രമുഖ കേന്ദ്രങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തി ആകുന്ന വില്ലകള്‍, അപ്പാര്‍ട്ട് മെന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വിശദമായി അറിയുവാനും ഉള്ള സുവര്‍ണ്ണ അവസരം ആയിരിക്കും നിക്ഷേപകര്‍ക്ക് ഇത്തവണയും കേരള പ്രോപ്പര്‍ട്ടി എക്സ്പോ വാഗ്ദാനം ചെയ്യുന്നത്.



-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍

December 3rd, 2008

ദുബായ്: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ സംഗീത കച്ചേരി ജനുവരി 17ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടക്കും. സിനിമ, സംഗീത ആല്‍ബം എന്നിവയില്‍ മലയാളികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതനാ‍യ ശ്രീകുമാര്‍ കേരളത്തിലും ഇന്ത്യക്കു പുറത്തുമുള്ള സംഗീത കച്ചേരികളില്‍ സജീവ സാന്നിധ്യമാണ്. ഇംഗ്ലണ്ട്, റഷ്യ, ജപ്പാന്‍, പാരീസ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശ്രീകുമാര്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

അഗ്നിസാക്ഷി, അഷ്ടപദി, തമ്പ്, ആലോലം, കനലാട്ടം, പാഞ്ചജന്യം, മധുചന്ദ്രലേഖ, സൂര്യന്‍ തുടങ്ങിയ മലയാള ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം പാടിയിട്ടുണ്ട്.

ബിനീഷ് തവനൂര്‍

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 2 of 1112345...10...Last »

« Previous Page« Previous « “സംസ്കാര ഖത്തര്‍” കൈ പുസ്തകം
Next »Next Page » യുവ കലാ സാഹിതി ചിത്ര കലാ ക്യാമ്പ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine