ദീനീ സേവനം മത ബാധ്യത – ബാപ്പു മുസ്ലിയാര്‍

December 1st, 2008

ദുബായ് : നല്ല കാര്യങ്ങളിലെല്ലാം കൂട്ടായ്മയും സംഘടിത ബോധവും ആവശ്യമാണ്. പ്രത്യേകിച്ച്‌ ദീനീ കാര്യങ്ങളില്‍ അത്‌ വിശ്വാസികള്‍ക്ക്‌ മതാഹ്വാന മുള്ളതാണ്. സമസ്ത വിദ്യഭ്യാസ ബോര്‍ഡ്‌ സെക്രട്ടറിയും കേന്ദ്ര മുശാവ റാംഗവും പ്രമുഖ പണ്ഢിതനുമായ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ: കോളേജിന്റ യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി 22 -​‍ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്ന‍ു അദ്ദേഹം.

“കഴിയുമെങ്കില്‍ ഒരു പണ്ഢിതനാവണം, അതിന്ന‍ാവില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയാവണം, അതിന്ന‍ുമാവി ല്ലെങ്കില്‍ അതു കേള്‍ക്കുന്ന വനാകണം, അതിന്നൊന്ന‍ും കഴിഞ്ഞില്ലെങ്കില്‍ ജ്ഞാനികളെ സ്നേഹിക്കുന്ന വരെങ്കിലു മാവണം. അതല്ലാതെ അഞ്ചാമത്തെ ഒരാളായി നാമാരും ആകരുതെന്നാണ്‌ തിരു നബി അരുളിയിട്ടുള്ളത്‌.

ജ്ഞാനം പകരുന്ന സ്ഥാപനങ്ങളെ സഹായിക്കലും അവയുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കലും തിരു നബി പറഞ്ഞ ജ്ഞാനികളെ സ്നേഹിക്കുന്ന ഗണത്തില്‍ പ്പെടുന്നവയാണ്‌. ഇതിനെല്ലാം ഒരു കൂട്ടായ്മ നമുക്കാവശ്യമാണ്‌. കാരണം വ്യക്തി പരമായി ചെയ്യുന്ന തിനേക്കാള്‍ സംഘടിതമായി ചെയ്യുന്ന പ്രവര്‍ത്തന ങ്ങളിലാണ്‌ അല്ലാഹുവിന്റെ കൂടുതല്‍ സഹായങ്ങ ളുണ്ടാവുക, മാത്രവുമല്ല, അതിന്ന‍ു മാത്രമേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകൂ. ‘ഒറ്റ മരം കാവാവുകയില്ല’ എന്ന പഴ മൊഴിയും അതാണ്‌ നമ്മെ ത്യര്യപ്പെടുത്തുന്നത്‌.

ദേര – സബഖയിലെ ഇന്റക്സ്‌ ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ പ്രസിഡന്റ്‌ എ. ബി. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തുടര്‍ന്ന‍്‌ ദുബൈ സുന്ന‍ി സെന്റര്‍ സെക്രട്ടറി സിദ്ധീഖ്‌ നദ്‌വി ചേരൂര്‍, ദുബൈ കെ. എം. സി. സി. പ്രതിനിധി ഒ. കെ. ഇബ്രാഹീം, എന്ന‍ിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട വതരിപ്പിച്ചു.

മിദ്ലാജ്‌ റഹ്മാനി മാട്ടൂല്‍, ഇസ്മാഈല്‍ ഏറാമല, വെള്ളിലാട്ട്‌ അബ്ദുല്ല, ഉമര്‍ കല്ലോളി, മുഹമ്മദ്‌ പുറമേരി, ഹസ്സന്‍ ചാലില്‍, പി. കെ. ജമാല്‍, എന്‍. അസീസ്‌ തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു. പി. കെ. കരീം സ്വാഗതവും കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.

ഉബൈദ് (056-6041381)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വീകരണ സംഗമവും സംവാദവും

November 30th, 2008

ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ പ്രശസ്ത ഗ്രന്ഥ ശാലാ പ്രവര്‍ത്തകനും കൊച്ചി മൌലാനാ ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റും, എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എ. ഷരീഫിന്, കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ – ദുബായ് വായനക്കൂട്ടം- സ്വീകരണ സംഗമം ഒരുക്കുന്നു.

‘വര്‍ത്തമാനകാല വിഹ്വലതകള്‍’ എന്ന വിഷയം ആസ്പദമാക്കി ബഷീര്‍ തിക്കോടി നയിക്കുന്ന സംവാദവും സംഘടിപ്പിക്കുന്നു.
വേദി : ദേര അല്‍ മുക്ത്വീന യിലെ ദുബായ് പാം ഹോട്ടലിനു സമീപം ‘കൊച്ചി കോട്ടേജ്’, നവംബര്‍ 30നു ഞായറാഴ്ച വൈകീട്ട് എട്ട് മണിക്ക്.

യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യത്തോടൊപ്പം നില്‍ക്കുക

November 29th, 2008

ദുബായ് : രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ വാണിജ്യ ആസ്ഥാനമായ മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രവാസി ഭാരതീയരും രാജ്യ താല്പര്യത്തോടൊപ്പം നില്‍ക്കണമെന്ന് യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഹ്വാനം ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിന്റെ മാത്രമല്ല രാജ്യാന്തര സമാധാനം ആണ് ഇല്ലാതാക്കുന്നത്. അശാന്തിയും അസമാധാനവും അരാജകത്വവും സൃഷ്ടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും മനുഷ്യത്വ രഹിതമായ ഇത്തരം ഹീന കൃത്യങ്ങളെ നീതീകരിക്കാവതല്ല.

ആരാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് തര്‍ക്കിക്കുകയല്ല പ്രവാസികളായ നാം ഇപ്പോള്‍ ചെയ്യേണ്ടത്. തീവ്രവാദത്തിന് എതിരെയുള്ള സന്ദേശം കഴിയുന്നിടത്തോളം പൌരന്മാര്‍ക്കിടയില്‍ എത്തിക്കുവാനും ബോധ വല്‍ക്കരണം നടത്തുവാനും നാം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ശ്രമിക്കുക.

പ്രഗല്‍ഭനായ പോലീസ് ഓഫീസര്‍ ഹേമന്ത് കാര്‍ക്കറെയുടേതടക്കം മുംബൈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുഃഖം അറിയിക്കുന്നു എന്ന് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് എ. പി. അബ്ദു സ്സമദ്, ജ. സെക്രട്ടറി സി. ടി. ബഷീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരുമയുടെ രക്ത ദാന ക്യാമ്പ്

November 27th, 2008

ഒരുമ ഒരുമനയൂര്‍ യു.എ.ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 28 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ – 050 45 80 757, ഹാരിഫ് – 050 65 73 413

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹുസൈന്‍ സലഫി അല്‍ മനാറില്‍

November 27th, 2008

ദുബായ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ മനാര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. നവംബര്‍ 27 വ്യാഴാഴ്ച്ച രാത്രി ഏഴരക്കാണ് പ്രഭാഷണം. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അല്‍ മനാര്‍ സെന്റര്‍ ദാഇഃ അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും പ്രഭാഷണം കേള്‍ക്കുവാന്‍ അല്‍ മനാര്‍ സെന്ററില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. യുടെ മീഡിയ വിഭാഗവുമായി 050 8561025 എന്ന നംബറില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 3 of 1112345...10...Last »

« Previous Page« Previous « ഒരുമ കുടുംബ സംഗമം
Next »Next Page » ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് വാര്‍ഷിക ആഘോഷം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine