Sunday, June 1st, 2008

ഇസ്‌ലാഹി സെന്റര്‍ കാമ്പയിന് ഉജ്വല സമാപനം

സ്രഷ്ടാവിന്റെ മഹത്വവും സ്ഥനവും സൃഷ്ടികള്‍ക്ക് കല്പിച്ചു നല്‍കിയതാണ് വര്‍ത്തമാന കാല ജനതയുടെ ആത്മീയ പരാജയത്തിന്റെ കാരണമെന്ന് ഇസ്‌ലാഹി സെന്റര്‍ യു. എ. ഇ. കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിന്‍ സമാപന സമ്മേളനം അഭിപ്രായപ്പെട്ടു.

ദൈവീക ദര്‍ശനത്തില്‍ ഊന്നിയ വിശ്വാസവും ജീവിത ക്രമവും തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്കും സമൂഹത്തിനും നിര്‍ഭയത്വവും സമാധാനവും കണ്ടെത്താനാവൂ എന്നും സമ്മേളനം വ്യക്തമാക്കി.

നേരുള്ള വിശ്വാസം നേരായ ജീവിതം ദ്വൈമാസ കാമ്പയിന്റെ സമാപന സമ്മേളനം ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ വിവിധ വേദികളിലായാണ് സംഘടിപ്പിച്ചത്. കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മദനി മരുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ഫിനാസ് സെക്രട്ടറി പി. കെ. സലാഹുദ്ദീന്‍ ആധ്യക്ഷം വഹിച്ചു. പട്ടാമ്പി ഗവണ്മെന്റ് കോളേജ് ലക്ചറര്‍ അബ്ദു സലഫി, അബൂബക്കര്‍ മദനി ആലുവ, മുജീബുര്‍ ‌റഹ്‌മാന്‍ പാലത്തിങ്ങല്‍, അബൂദബി ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റിയാസ് അഹ്‌മദ് തുടങ്ങിയവര്‍ സംസാരിച്ചു.

ബാല സമ്മേളനം കെ. സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഫഹീം കൊച്ചി, അഫ്സല്‍ കൈപ്പമംഗലം, അക്‍ബര്‍ എറിയാട്, സി. വി. ഉസ്‌മാന്‍ പ്രസംഗിച്ചു.

സദസ്യരുടെ സംശയങ്ങള്‍ക്ക് ഓപ്പണ്‍ ഫോറത്തില്‍ ബഷീര്‍ പട്ടാമ്പി, അബൂബക്കര്‍ മദനി മരുത, അഹ്‌മദ്കുട്ടി മദനി, ജ‌അഫര്‍ വാണിമേല്‍, അബ്ദു സലഫി എന്നിവര്‍ മറുപടി പറഞ്ഞു.

“നിറവ്” കാമ്പയിന്‍ പതിപ്പ് ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് കെ. എ. ജമാലുദ്ദീന് കോപി നല്‍കി കെ. സി. പ്രകാശ് പ്രകാശനം ചെയ്തു. എഡിറ്റര്‍ ഹാറൂണ്‍ കക്കാട് പരിചയപ്പെടുത്തി.

പൊതു സമ്മേളനം കെ. എന്‍. എം. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ട്രഷറര്‍ അഡ്വ. പി. എം. സാദിഖലി, ഐ. എസ്. എം. വൈസ് പ്രസിഡന്റ് ജ‌അഫര്‍ വാണിമേല്‍, അബ്ദുസ്സത്താര്‍ കൂളിമാട്, വി. പി. അഹമ്മദ്കുട്ടി മദനി എടവണ്ണ, ഹാറൂണ്‍ കക്കാട് സംസാരിച്ചു.

പ്രവാസികളുടെ വിശ്വാസ-കര്‍മ മേഖലകളില്‍ പൂര്‍വോപരി ധാര്‍മിക മുന്നേറ്റങ്ങള്‍ ശക്തമാക്കുന്നതിന് സമ്മേളനം വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകള്‍ക്കും അസാന്മാര്‍ഗിക പ്രവണതകള്‍ക്കുമെതിരില്‍ ബോധവത്കരണം ഊര്‍ജിതമാക്കുന്നതിനും സമ്മേളനത്തില്‍ രൂപരേഖ തയ്യാറാക്കി.
– റസാഖ് പെരിങ്ങോട്

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine