ചിലങ്ക നൃത്തോല്‍സവത്തിന്റെ പത്താമതു വാര്‍ഷികം ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ നിര്‍വഹിച്ചു. അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളും പ്രമുഖ യു.എ.ഇ. പൗരന്മാരും ചടങ്ങില്‍ പങ്കെടുത്തു.
കലാസദനം സേതുമാസ്റ്ററും ഷീജാ സേതുവും നൃത്തമഭ്യസിപ്പിച്ച ചിലങ്കയുടെ നര്‍ത്തകര്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു. കൂടെ ഹരം പകരാന്‍ സിനിമാറ്റിക് ഡാന്‍സും നാടോടി നൃത്തവുമുണ്ടായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി അലൈന്‍ നഗരിയിലെ കുട്ടികളെ നൃത്തം അഭ്യസിക്കുന്ന സേതുവിനെയും ഷീജയേയും ചിലങ്ക നൃത്തോല്‍സവ ഭാരവാഹികള്‍ ചടങ്ങില്‍ ആദരിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)