അബുദാബി: മുസഫയിലെ കൈരളി കള്‍ചറല്‍ ഫോറം ഏഴാം ക്ലാസിലെ വിവാദ സാമൂഹ്യ ശാസ്ത്ര പാഠം ചര്‍ച്ച ചെയ്തു.
വിവിധ മതക്കാരായ അനവധി പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സുരേഷ്, ഷൈന്‍ സെബാസ്റ്റ്യന്‍ എന്നീ രണ്ടു പേര്‍ പാഠത്തില്‍ വിവാദം ഒളിഞ്ഞിരിയ്ക്കുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഭാവിയില്‍ ലോകത്തിലെ വര്‍ഗ്ഗീയ ശക്തികളെ പോലും ബോധവല്‍ക്കരണ പാതയിലേക്ക് നയിക്കാന്‍ പ്രാപ്തമായതാണ് പ്രസ്തുത പാഠ്യ രൂപം എന്ന് തുളസീധരനും സിദ്ധിഖ് തറാലയും സമര്‍ത്ഥിച്ചു.
പെയ്യില്‍ യോഹന്നാനും വക്കം മൌലവിയും മത മേലദ്ധ്യക്ഷന്മാര്‍ക്ക് സമ്മതന്‍ അല്ലാത്തതിനാല്‍ ആണ് പാഠ ഭാഗത്തെ വിവാദം ഉള്ളതാക്കി ചുട്ടെരിയ്ക്കാന്‍ കൂട്ട് കൂടുന്നതെന്ന് പണിക്കര്‍ ആശ്രാമം അഭിപ്രായപ്പെട്ടു. പതിനാറു പേര്‍ സംസാരിച്ച ചര്‍ച്ചയില്‍ പതിനാല് പേരും വിഷയത്തില്‍ വിവാദത്തിന് വാക്കുകള്‍ ഇല്ലെന്ന് കണ്ടെത്തുക ആയിരുന്നു. കൈരളിയുടെ സാഹിത്യ വിഭാഗം കണ്‍വീനര്‍ ഗിരീഷ് കുമാര്‍ കുനിയില്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ കൈരളി പ്രസിഡന്റ് പോള്‍സണ്‍ വിഷയാസ്പദമായ പാഠം വായിച്ച് ചര്‍ച്ച നയിച്ചു. സെക്രട്ടറി അനില്‍ കുമാര്‍ നന്ദി പറഞ്ഞു.
-