ജീവകാരുണ്യ സംഘടനയായ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഫോര്‍ ഹാര്‍ട്ട് സയന്‍സ് പാവപ്പെട്ട രോഗികള്‍ക്ക് പ്രവാസികളുടെ സഹായത്തോടെ ഹൃദയ ശാസ്ത്രക്രിയ നടത്തും. പത്ത് വര്‍ഷത്തിനിടയില്‍ 10,000 ശസ്ത്രക്രിയ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. മൂസക്കുഞ്ഞി പറഞ്ഞു.
പ്രശസ്ത ഹൃദ് രോഗ വിദഗ്ധനായ ഡോ. മൂസക്കുഞ്ഞി ദുബായില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10 മുതല്‍ 15 വയസ് വരെയുള്ള കേരളത്തിലെ സ്കൂള്‍ കുട്ടികളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബഷീര്‍ അബ്ദുല്ല, പി.വി വിവേകാനന്ദ് എന്നിവരും പങ്കെടുത്തു.
-