ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് എന്ന പേരില്‍ പെരുന്നാളിനോട് അനുബന്ധിച്ച് യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ മെഗാ ഷോ സംഘടിപ്പിക്കുന്നു.
ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ 2007 ലെ വിജയികളായ നജീം അര്‍ഷാദ്, ദുര്‍ഗ വിശ്വനാഥ്, സന്നിദാനന്ധന്, അമൃത സുരേഷ് എന്നിവരോടൊപ്പം കണ്ണൂര്‍ ഷരീഫ്, സിന്ധു പ്രേംകുമാര്‍, ഇസ്മായീല്‍ തളങ്കര തുടങ്ങിയവരും മാപ്പിളപ്പാട്ടുകള്‍ ആലപിക്കും.
ഒക്ടോബര്‍ മൂന്ന് മുതല്‍ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ, ദുബായ് എന്നിവിടങ്ങളിലാണ് സ്റ്റേജ് ഷോ അരങ്ങേറുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറേബ്യന്‍ ഇവന്റ്സാണ് ഈ പരിപാടി യു.എ.ഇയില്‍ എത്തിക്കുന്നത്.
-