അബുദാബി: യു. എ. ഇ. യിലെ കായിക പ്രേമികളെ ആവേശ ഭരിതരാക്കിയും റംസാന് രാവുകളെ അവിസ്മരണീ യമാക്കിയും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ജിമ്മി ജോര്‍ജ് സ്മാരക റംസാന് വോളിബോള്‍ ടൂര്‍ണ്ണമന്റിന് ഇന്ന് (വ്യാഴാഴ്ച) തുടക്കം കുറിക്കും.
വിവിധ രാജ്യങ്ങളിലെ ദേശീയ അന്തര്‍ ദേശീയ കായിക താരങ്ങള്‍ അണിനിരക്കുന്ന ദുബൈ ലബനോണ്‍ യൂത്ത് സ്പോര്‍ട്ട്സ് ക്ലബ്ബും അബുദാബി വിന്വേയും തമ്മിലാണ് ആദ്യ പോരാട്ടം. നളെ ദുബൈ ഡ്യൂട്ടി ഫ്രീയും ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങും തമ്മിലായിരിക്കും മത്സരം.
ലീഗ് കം നോക്ക് ഔട്ട് രീതിയില്‍ നടക്കുന്ന മത്സരങ്ങളില്‍ പൂള് ‘എ’ യില്‍ ജിയോ ഇലക്ട്രിക്കല്‍സ്, ദുബൈ ഡ്യൂട്ടി ഫ്രീ, ഫ്ലോറല്‍ ട്രേഡിങ്ങ് ഷാര്‍ജ എന്നീ ടീമുകളും പൂള് ‘ബി’ യില്‍ എമിറേറ്റ്സ് അലുംനിയം, ദുബൈ ലബനോണ്‍ യൂത്ത് ക്ലബ്ബ്, വിന്‍വെ അബുദാബി എന്നീ ടീമുകളുമായിരിക്കും മത്സരിക്കുക. സെപ്തംബര്‍ 18 മുതല്‍ 23 വരെ നടക്കുന്ന മത്സരങ്ങളില്‍ നിന്നും വിജയിക്കുന്ന ടീമുകള്‍ 24, 25 തിയ്യതികളില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള സമാപന മത്സരം സെപ്തംബര്‍ 27 ശനിയാഴ്ച ആയിരിക്കും അരങ്ങേറുക.
മുവ്വായിര ത്തിലധികം കാണികളെ ഉള്‍ക്കൊള്ള ത്തക്കവിധം ഗ്യാലറികളോടു കൂടി പ്രത്യേകം സജ്ജമാക്കിയ കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കുന്ന ടൂര്ണ്ണമന്റിനോ ടനുബന്ധിച്ച് ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അല്‍ ജസീറ ക്ലബ്ബ് ഡയറക്ടറും യു. എ. ഇ. വോളിബോള്‍ ഫെഡറേഷന് പ്രതിനിധിയുമായ അബ്ദുള്ള അല്‍ കിന്തി, എന്‍. എം. സി. ഗ്രൂപ്പ് സി. ഇ. ഒ. ഡോ, ബി. ആര്. ഷെട്ടി, അല്‍ മുവാസിം വാച്ച് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ സി. സി. അലക്സാണ്ടര്‍, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, എന്‍. എം. സി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിനയ് ഷെട്ടി, അല്‍ റിയാമി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ ശ്രീധരന്, അഹല്യ എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, എയര്‍ ഇന്ത്യ മാനേജര്‍ കെ. ലക്ഷ്മണന്, ഇന്ത്യന്‍ എമ്പസ്സി ഉദ്യോഗസ്ഥര്‍, വിവിധ അംഗീകൃത സംഘടനാ പ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്പന്ധിക്കുമെന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി അറിയിച്ചു.
– സഫറുള്ള പാലപ്പെട്ടി
-