അബുദാബി: കേരളത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലങ്ങളിലേയ്ക്ക് ഉയര്‍ത്തിയ അനശ്വരനായ വോളി ബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണാര്‍ഥം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചു വരുന്ന വോളി ബോള്‍ ടൂര്‍ണ്ണമന്റ് ഗള്‍ഫ് സഹോദ രങ്ങള്‍ക്ക് മറുനാടന്‍ മലയാളികള്‍ നല്‍കുന്ന റമദാന്‍ ഉപഹാരമാണെന്ന‍് സംസ്ഥാന നിയമ പാര്‍ലമന്ററി സ്പോര്‍ട്ട്സ് വകുപ്പ് മന്ത്രി എം. വിജയകുമാര്‍ 14ാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന്റെ ഉദ്ഘാടന സമ്മേളന ത്തിനയച്ച ആശംസാ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സ്ഥലങ്ങളിലും മേഖലകളിലും ജോലി ചെയ്യുന്ന മലയാളികള്‍ അടങ്ങിയ ഇന്ത്യക്കാര്‍ക്കും മറ്റ് വിദേശികള്‍ക്കും ഒരുമിച്ചിരുന്ന‍് സൗഹൃദം പങ്കിടാനും പുതിയ ബന്ധങ്ങളുടെ കണ്ണികള്‍ കൊരുക്കുവാനും ലഭിച്ച അപൂര്‍വ്വമായ അവസരമാ ണിതെന്ന‍് ചൂണ്ടി ക്കാട്ടിയ മന്ത്രി കേരള സോഷ്യല്‍ സെന്റര്‍ മലയാളികളുടെ പൊതു വേദിയായി മാറിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍. എം. സി. ഗ്രൂപ്പ് സി. ഇ. ഒ. ഡോ. ബി. ആര്‍ ഷെട്ടി ടൂര്‍ണ്ണമന്റ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്തി വി. എസ്. അച്യുതാനന്ദന്‍, നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, സ്പോര്‍ട്ട്സ് മന്ത്രി എം. വിജയകുമാര്‍, റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ യഥാക്രമം കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി, ജോ. സെക്രട്ടറിമാരായ സഫറുള്ള പാലപ്പെട്ടി, കെ. വി. ഉദയശങ്കര്‍ എന്നിവര്‍ സദസ്സിന് വായിച്ചു കേള്‍പ്പിച്ചു.
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, അല്‍ ഹാമദ് ജനറല്‍ കോണ്‍ട്രാക്ടിങ്ങ് ജനറല്‍ മാനേജര്‍ കെ. കെ. രമണന്‍, എയര്‍ ഇന്ത്യ മാനേജര്‍ കെ. ലക്ഷ്മണന്‍, എസ്. എഫ്. സി. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ കെ. മുരളീധരന്‍, പവര്‍ പ്ലാസ്റ്റിക് ഫാക്ടറി മനേജിങ്ങ് ഡയറക്ടര്‍ രാജന്‍, വെല്‍ഗേറ്റ് സ്കഫോള്‍ഡിങ്ങ് മാനേജിംഗ് ഡയറക്ടര്‍ സനത് നായര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, അബുദാബി മലയാളി സമാജം പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ഷംനാദ്, യുവകലാ സാഹിതി പ്രസിഡന്റ് ബാബു വടകര, ഫ്രണ്ട്സ് ഓഫ് എ.ഡി.എം.എസ്. ചീഫ് കോര്‍ഡിനേറ്റര്‍ ടി. എ. നാസര്‍, മാക് അബുദാബി പ്രതിനിധി ബഷീറലി, കെ. എം. സി. സി. യു. എ. ഇ. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ. പി. ഉമ്മര്‍, ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡന്റ് ഇ. പി. സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ് സ്വാഗതവും സ്പോര്‍ട്ട് സെക്രട്ടറി പ്രകാശ് പള്ളിക്കാട്ടില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന 14ാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന് തുടക്കം കുറിച്ച് കൊണ്ട് അരങ്ങേറിയ ആദ്യ മത്സരത്തില്‍ ലബനോണ്‍ ദേശീയ താരങ്ങളായ നിഴാര്‍ നല്‍ അക്ര ജോസഫ് നോഹോ, മുനീര്‍ അബുഷി എന്നിവര്‍ നേതൃത്വം നല്‍കിയ ദുബൈ ലബനീസ് യൂത്ത് സ്പോര്‍ട്ട്സ് ക്ലബ്ബും കേരള സ്റ്റേറ്റ് താരങ്ങളായ സുധീര്‍ കുമാര്‍, സത്യന്‍ സജീവ്, ഷഫീര്‍ എന്നിവര്‍ നയിച്ച വിന്‍വെ ഓയില്‍ ഫീല്‍ഡ് സെര്‍വീസസുമാണ് ഏറ്റുമുട്ടിയത്. ആദ്യമാച്ചില്‍ തന്നെ 17 നെതിരെ 25 പോയിന്റ് നേടിക്കൊണ്ട് ലബനീസ് ക്ലബ്ബ് മുന്നേറ്റം കുറിച്ചുവെങ്കിലും രണ്ടാമത്തെ മാച്ചില്‍ 25-15 എന്ന സ്കോറില്‍ വിന്‍വെ ശക്തമായ മുറ്റേം നടത്തി. തുടര്‍ന്നു നടന്ന ആവേശകരമായ പോരാട്ടത്തില്‍ 25-21 എന്ന സ്കോറില്‍ ലബനീസ് ശക്തമായ തിരിച്ചു വരവ് നടത്തി. കാണികളെ ആവേശ ഭരിതരാക്കി ക്കൊണ്ട് ഇഞ്ചോടിഞ്ച് നടന്ന ശക്തമായ ഏട്ടുമുട്ടലിലൂടെ 31-29 എന്ന നിലയില്‍ ലബനീസ് ക്ലബ്ബ് വിജയം ഉറപ്പിക്കുകയായിരുന്നു. പ്രസ്തുത മാച്ചില്‍ നിന്നും മികച്ച കളിക്കാരനായി ലബനീസ് ടീമിലെ റവാദ് ഹസ്സനെ തെരഞ്ഞെടുത്തു.
– സഫറുള്ള പാലപ്പെട്ടി
-