സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഇസ്ലാമില്‍ നിര്‍ബന്ധമായ സക്കാത്ത് കൃത്യമായി നല്‍കാത്ത സൗദിയിലെ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്.
സക്കാത്ത് വിഭാഗം മേധാവി ഇബ്രാഹിം അല്‍ മുഫ് ലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്കൗണ്ട് മരവിപ്പിക്കുന്നതിന് പുറമേ സ്ഥാപനമുടമ വിദേശ യാത്ര നടത്തുന്നത് തടയുകയും ചെയ്യും.
ഒരു വര്‍ഷം മുഴുവനും കൈവശമുള്ള സംഖ്യയുടെ 2.5 ശതമാനമാണ് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ടത്. സകാത്ത് നല്‍ക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുകയോ സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കുകയോ ഇല്ല. കഴിഞ്ഞ വര്‍ഷം 650 കോടി റിയാല്‍ സര്‍ക്കാര്‍ സക്കാത്ത് വിഭാഗം ഇത്തരത്തില്‍ ശേഖരിച്ച് വിതരണം ചെയ്തു.
-