ദുബായ് : ദുബായില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകള്‍ ഒഴിയാന്‍ നല്‍കിയിരുന്ന സമയ പരിധി അവസാനിച്ചു. ഇത്തരം വില്ലകള്‍ ഒഴിയാനായി ഒരു മാസത്തെ കാലാവധിയാണ് ദുബായ് മുനസിപ്പാലിറ്റി അധികൃതര്‍ അനുവദിച്ചിരുന്നത്. ഒരു വില്ലയില്‍ ഒരു കുടുംബം എന്ന നയം കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വില്ലയുടെ ഉടമസ്ഥന് 50,000 ദിര്‍ഹം വരെ പിഴ ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വില്ലകളുടെ വെള്ളവും വൈദ്യുതിയും വിഛേദിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
-