ഖത്തര്‍ : ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്ന തൊഴിലാളികള്‍ അവരവരുടെ രാജ്യത്ത് തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്ന നിയമം ഉടന്‍ നിലവില്‍ വന്നേക്കും. നിലവില്‍ ഖത്തറിലെത്തി ഒരു മാസത്തിനുള്ളില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നാണ് നിയമം. മാരകമായ സാംക്രമിക രോഗങ്ങളും രോഗ വാഹകരും രാജ്യത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.
അതാത് രാജ്യങ്ങളിലെ അംഗീകൃത മെഡിക്കല്‍ ലാബുകള്‍ വഴിയാകും പരിശോധന നടത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ എംബസി വഴി സാക്ഷ്യപ്പെടിത്തിയാകും ഖത്തറിലേക്ക് പ്രവേശനാനുമതി നല്‍കുകയെന്നും ഖത്തര്‍ മെഡിക്കല്‍ കമ്മീഷന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
-