ലോകോത്തര നിലവാരവും അത്യാധുനിക സജ്ജീകരണ ങ്ങളുമാണ് ദുബായ് മെട്രോയെ വ്യത്യസ്ത മാക്കുന്നത്. ഡ്രൈവറില്ലാതെ ഫുള്ളി ഓട്ടോമേറ്റഡ് ട്രെയിനുകളാണ് ദുബായിലൂടെ കൂവി പ്പായുക. കല്‍ക്കരി തിന്നും തീവണ്ടി, വെള്ളം മോന്തും തീവണ്ടി എന്ന ആ പഴയ പാട്ട് ദുബായ് മെട്രോയ്ക്ക് ഒരിക്കലും ചേരില്ല. പുക ഉയര്‍ത്തി കൂവിപ്പായുന്ന തീവണ്ടിയാവില്ല ഇവിടത്തേത്. അത്യാധുനിക സജ്ജീകരണങ്ങളും ലോകോത്തര നിലവാരവുമാണ് മെട്രോ ട്രെയിനിലും സ്റ്റേഷനുകളിലും കാണാനാവുക.
ഡ്രൈവര്‍ ഇല്ലാതെ പൂര്‍ണമായും യന്ത്ര സംവിധാനത്തില്‍ പ്രവര്‍ത്തി ക്കുന്നതാണ് ട്രെയിന്‍. ഓരോ ട്രെയിനിലും അഞ്ച് കമ്പാര്‍ട്ട് മെന്‍റുകള്‍ വീതമുണ്ടാകും. ഗോള്‍ഡന്‍ ക്ലാസ് അഥവാ വി.ഐ.പി ക്ലാസ്, വിമന്‍ ആന്‍ഡ് ചില്‍ഡ്രണ്‍ ക്ലാസ്, സില്‍വര്‍ ക്ലാസ് അഥവാ എക്കണോമി ക്ലാസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കമ്പാര്‍ട്ട് മെന്‍റുകള്‍ വേര്‍തിരി ച്ചിരിക്കുന്നത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും ട്രെയിന്‍ എത്തുന്ന സ്ഥലത്തെക്കുറിച്ച് വിവരം നല്‍കുന്ന റൂട്ട് മാപ്പും ഇതിലുണ്ട്.
ഓരോ മൂന്ന് മുതല്‍ നാല് മിനിറ്റ് ഇടവിട്ടും സ്റ്റേഷനുകളില്‍ ട്രെയിനെത്തും. തിരക്കേറിയ സമയങ്ങളില്‍ 45 സെക്കന്‍ഡും തിരക്ക് കുറവുള്ള സമയങ്ങളില്‍ ഏഴ് മിനിറ്റുമാകും ഈ ഇടവേള.
ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാവുന്ന റെഡ് ലൈനില്‍ 29 സ്റ്റേഷനുകള്‍ ഉണ്ടാവും. 52.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ട് ജബല്‍ അലിയേയും ദേരയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 4.7 കിലോമീറ്ററോളം ഭൂമിക്കടി യിലൂടെയാണ് ഈ റൂട്ടില്‍ മെട്രോയുടെ സഞ്ചാരം.
ദുബായിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളായ ദേര, ബര്‍ദുബായ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീന്‍ ലൈനില്‍ 20 സ്റ്റേഷനുകളാണ് ഉണ്ടാവുക. 22.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ എട്ട് സ്റ്റേഷനുകള്‍ ഭൂമി ക്കടിയിലാണ് നിര്‍മ്മിക്കുന്നത്.
ജബല്‍ അലി അന്താരാഷ്ട്ര വിമാന ത്താവളത്തേയും ദുബായ് അന്താരാഷ്ട്ര വിമാന ത്താവളത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പര്‍പ്പിള്‍ ലൈനില്‍ എട്ട് സ്റ്റേഷനുകളുണ്ടാവും. വിമാന യാത്രക്കാര്‍ക്ക് റെയില്‍ വേ സ്റ്റേഷനുകളില്‍ നിന്ന് തന്നെ ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസ് വാങ്ങാനുള്ള സംവിധാവും ഏര്‍പ്പെടുത്തുന്നുണ്ട്.
എമിറേറ്റ്സ് റോഡിലൂടെയുള്ള ബ്ലൂ ലൈനിന് 47 കിലോമീറ്റര്‍ ദൈര്‍ഘ്യ മാണുണ്ടാവുക.
രാവിലെ 5 മുതല്‍ അര്‍ധരാത്രി 12.30 വരെ യായിരിക്കും ദുബായ് മെട്രോ, സര്‍വീസ് നടത്തുക. യാത്രക്കാരുടെ സൗകര്യത്തിനായി ഓരോ സ്റ്റേഷനില്‍ നിന്നും ടാക്സി, ബസ് സര്‍വീസുകളും ഉണ്ടാകും.
കാത്തിരിക്കുക. ദുബായ് മെട്രോയിലുള്ള ആഡംബര യാത്രയ്ക്കായി.
– ഫൈസല്‍
-