കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി നിരോധിച്ചത് നീക്കണമെന്ന് ആവശ്യം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിരുന്നില്ലെങ്കില്‍ പദ്ധതി ഇതിനകം യാഥാര്‍ത്ഥ്യമാകുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പദ്ധതി ഇപ്പോള്‍ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറയുന്നു. 10 വര്‍ഷം കൊണ്ട് ഒരു പദ്ധതി കൊണ്ടുവരാന്‍ ഗവണ്‍മെന്‍റിന്‍റെ ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി നിരോധിച്ചത് നീക്കണമെന്ന്
പ്രധാനമന്ത്രിയേയും ഭക്ഷ്യമന്ത്രി ശരത് പവാറിനേയും കണ്ട് ആവശ്യപ്പെടും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമായെങ്കിലും നിരോധനം നീക്കണമെന്ന ആവശ്യവുമായി ഈ മാസം 14 ന് പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികള്‍ക്ക് വോട്ടവകാശം എത്രയും വേഗം നല്‍കണമെന്നാണ് തന്‍റെ അഭിപ്രായം. നിസാരമായ ഒരു അമന്‍റ് മെന്‍റിന്‍റെ കാര്യത്തിലാണ് പ്രവാസികളുടെ വോട്ടവകാശം തടയപ്പെട്ടിരിക്കുന്നതെന്നും ഈ അമന്‍റ് മെന്‍റ് നടപ്പിലാക്കി വോട്ടവകാശത്തിനുള്ള അവസരം ഒരുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
-