ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. അതിനിടെ യുഎഇയിലെ പ്രമുഖ ദിനപത്രമായ ഗള്‍ഫ് ന്യൂസും ഇന്ത്യയിലെ ടൈംസ് ഓഫ് ഇന്ത്യയും ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ കഴിഞ്ഞ ദിവസം നല്‍കി. ലൈംഗീക പീഡത്തെപ്പറ്റി അന്വേഷിക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി മലയാളി യുവതിയെ വീട്ടില്‍ താമസിപ്പിച്ചു എന്ന വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. പീഡനത്തിന് ഇരയായി കോണ്‍സുലേറ്റില്‍ ആഭയം തേടിയെത്തിയ യുവതിയെയാണ് ലൈസന്‍ ഓഫീസറായ അബ്ദുല്‍ നാഫി അനധികൃതമായി വീട്ടില്‍ പാര്‍പ്പിച്ചത്. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരേയും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല
അതേ സമയം ടൈംസ് ഓഫ് ഇന്ത്യയും യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഗള്‍ഫ് ന്യൂസും, നാഷണലും വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുകയാണെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
വാര്‍ത്ത പ്രാധാന്യത്തോടെ യു.എ.ഇ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥന് എതിരായ നടപടി ഉടന്‍ ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നാണ് യു.എ.ഇയിലെ പ്രമുഖ സംഘടനകള്‍ പറയുന്നത്.
-