കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഉമ്മന്‍ ചാണ്ടി രംഗത്ത്
ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഭേദഗതി വരുത്തണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ദമാമില്‍ പറഞ്ഞു.
വന്‍ തോതിലുള്ള അരി കയറ്റുമതി നിരോധിച്ചത് ശരിയാണെങ്കിലും 5-10 കിലോ പാക്കറ്റുകളുടെ നിരോധനം ശരിയല്ല. ഇത് സാരമായി ബാധിക്കുക പ്രവാസികളെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദമാമില്‍ എത്തിയ ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കെ.സി ജോസഫ് എം.എല്‍.എ, നസീര്‍ മണിയംകുളം, മുഹമ്മദ് അലി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-