Tuesday, April 13th, 2010

മടക്ക യാത്രയ്ക്കുള്ള പ്രതീക്ഷയുമായി അബൂബക്കര്‍

aboobackerഷാര്‍ജ: രോഗം വഴി മുടക്കിയ ജീവിതമാണ് കാസര്‍കോഡ് കളനാട് സ്വദേശി അയ്യങ്കോല്‍ അബൂബക്കറിന്റെത്. നാല്പ്പത്തി നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ അവസാന നാളുകളില്‍ രോഗത്തിന്റെ അവശതയില്‍ ജന്മ നാട്ടിലേയ്ക്കു മടങ്ങാനാവാതെ ദുരിതം അനുഭവിക്കു കയാണ് ഈ അറുപത്താ റുകാരന്‍.
 
1966-ല് ഖോര്ഫഘാനില് ലോഞ്ചില് എത്തി യു എ.ഇ യുടെ പല ഭാഗങ്ങളിലും മലയാളികളുടെയും പാക്കിസ്ഥാനികളുടെയും ഹോട്ടലുകലിലെ പ്രധാന പാചകക്കരനായി ജോലി നോക്കി ജീവിതത്തിന്റെ കര്ത്തവ്യങ്ങള് നിറവേറ്റുന്നതിനിടയില് രോഗം തീര്ത്തും അവശനാക്കിയ അബൂബക്കറിന് ജോലി ചെയ്യാന് കഴിയാതായി. ചികില്സാച്ചെലവിന് പണം കണ്ടെത്താനുള്ള വഴികളുമില്ലാതായി.
 
aboobackerപ്രമേഹ രോഗിയായ ഇദ്ദേഹത്തിന് കഴിഞ്ഞ ഒരു വര്ഷക്കാലമായി വൃക്കയുടെ പ്രവര്ത്തനവും തകരാറിലാണ്.മൂത്ര തടസ്സം അനുഭവപ്പെട്ടതിനെത്തുടര്ന്ന് കൃത്രിമ മൂത്രസഞ്ചിയുമായുള്ള അബൂബക്കറിന്റെ രൂപം മനുഷ്യ മനസ്സുകളെ നൊമ്പരപ്പെടുത്തും. നാട്ടില് കൊണ്ടു പോയി വിദഗ്ധ് ചികില്സ നല്കിയാല് മത്രമേ രോഗം സുഖപ്പെടുക യുള്ളൂവെന്നാണ് ഇവിടത്തെ ഡോക്ടര്മാര് നിര്ദ്ദേശിക്കുന്നത്. സ്വന്തം അദ്ധ്വാനം കൊണ്ട് നാലു പെണ്മക്കളുടെ വിവാഹം നടത്തിയ അബൂബക്കറിന് രണ്ട് പെണ്മക്കളുടെ വിവാഹം കൂടി നടത്താനുണ്ടെന്നുള്ളത് മനോവിഷമ ത്തിനിടയാക്കുന്നു. ജന്മ നാട്ടിലേക്കുള്ള മടക്ക യാത്രയ്ക്കായി പല സംഘടനകളെയും സമീപിച്ചെങ്കിലും കാലാവധി കഴിഞ്ഞ വിസയും പസ്പ്പോര്ട്ടും പുതുക്കാന് സാധിയ്ക്കാ ഞ്ഞതിനാല് മടക്ക യാത്രയ്ക്ക് തടസ്സം അനുഭവ പ്പെട്ടിരിക്കുകയാണ്. നാല്പ്പത്തി നാല് വര്ഷത്തെ പ്രവാസ ജീവിതവും കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങാന് ശ്രമിക്കുന്ന അബൂബക്കറിന് കൂടെ കൊണ്ടു പോകാന് സമ്പാദ്യങ്ങള് ഒന്നുമില്ല, രോഗത്തിന്റെ അടയാളമായി തൂക്കിയിട്ടിരിക്കുന്ന കൃത്രിമ മൂത്ര സഞ്ചി മാത്രം. നിയമത്തിന്റെ കടമ്പകള് കടന്ന് ജന്മനാട്ടില് തിരിച്ചെത്താന് പടച്ചോന് കനിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അബൂബക്കര്‍.
 
പ്രതീഷ് പ്രസാദ്
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:

അഭിപ്രായം എഴുതുവാന്‍ ലോഗിന്‍ ചെയ്യുക.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine