മോചന ദ്രവ്യം നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍ മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍ കഴിയുന്നു. രിജാല്‍ അല്‍മ ബലദിയയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം എളങ്കൂര്‍ ചെറുകുളം സ്വദേശി കെ.എം ഷംസുദ്ദീനാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഒരു സൗദി പൗരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ജയിലിലായത്. ഒരു ലക്ഷം റിയാലാണ് മോചന ദ്രവ്യമായി മരിച്ച സ്വദേശിയുടെ കുടുംബത്തിന് നല്‍കേണ്ടത്.
ഭീമമായ ഈ തുക നല്‍കാന്‍ ദരിദ്ര കുടുംബത്തില്‍ പെട്ട ഷംസുദ്ദീന് സാധിക്കുന്നില്ല. നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളുമുള്ള ഷംസുദ്ദീന്‍ മോചന ദ്രവ്യം സംഘടിപ്പിക്കുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ്.
- ജെ.എസ്.
ദുബായ് ജയിലില്‍ 24 വര്‍ഷമായി കഴിയുന്ന പോള്‍ ജോര്‍ജ് എന്ന വ്യക്ക്തിയെ ക്ക്‌ിച്ചു ഒരു ഫീച്ചര്‍ വേണം.