ജിദ്ദയില്‍ മലയാളി കുടുംബത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍

April 29th, 2010

ജിദ്ദയില്‍ കഴിഞ്ഞ ഒരാഴ്ചയായി മലയാളി കുടുംബത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി ചെമ്മങ്കോട് മുനവ്വര്‍, ഭാര്യ സമിത, പത്ത് വയസായ മകള്‍ മുര്‍ഷിദ, ഏഴ് വയസായ മകന്‍ മുര്‍ഷിദ് എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്. റുവൈസില്‍ ബാര്‍ബറായി ജോലി ചെയ്യുകയായിരുന്നു മുനവ്വര്‍. വെള്ളിയാഴ്ച മക്കയില്‍ നിന്ന് ഫോണ്‍ ചെയ്തിരുന്നതായി സഹോദരി ഭര്‍ത്താവ് ഷാജി പറഞ്ഞു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 056 8636 246 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിദ്ദയിലെ ജയിലില്‍ കഴിയുന്ന മലയാളി ഉദാരമതികളുടെ സഹായം തേടുന്നു.

October 31st, 2009

ബ്ലഡ് മണി നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍പ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ജിദ്ദയിലെ ജയിലില്‍ കഴിയുന്ന മലയാളി ഉദാരമതികളുടെ സഹായം തേടുന്നു. മലപ്പുറം ചങ്ങരംകുളം കാഞ്ഞൂര്‍ സ്വദേശി കുറവങ്ങാട്ട് പുത്തന്‍വീട്ടില്‍ രാമനുണ്ണിയാണ് ജിദ്ദാ ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് രാമനുണ്ണി ഓടിച്ചിരുന്ന ട്രെയിലറില്‍ ഒരു സ്വദേശിയുടെ വാഹനം ഇടിച്ച് സ്വദേശി മരിച്ചതാണ് കേസ്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 1,36,000 റിയാല്‍ നല്‍കാന്‍ കോടതി വിധിച്ചു. ലൈറ്റ് ഡ്രൈവിംഗ് ലൈസന്‍സുള്ള രാമനുണ്ണി ട്രെയിലര്‍ ഓടിച്ചതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി കൊയ്യൊഴിഞ്ഞു. അമ്മയും ഭാര്യയും കുട്ടിയുമുള്ള ദരിദ്ര കുടുംബത്തില്‍ പെട്ട രാമനുണ്ണി നഷ്ടപരിഹാര തുകയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദിയില്‍ മലയാളിയെ കാണാനില്ല

October 15th, 2009

പതിനാറുകാരനായ മലയാളിയെ സൗദി അറേബ്യയിലെ റിയാദില്‍ കാണാതായി. റിയാദ് റൗദയില്‍ ബക്കാല നടത്തുന്ന കൊല്ലം തേവലക്കര മുള്ളിക്കാല സ്വദേശി കിഴക്കുമുറിയില്‍ മുഹമ്മദ് ഇഖ്ബാലിന്‍റെ മകന്‍ മുനീര്‍ഷാ യെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നുവത്രെ. വെളുത്ത് മെലിഞ്ഞ ഉയരമുള്ള ഈ യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 050 703 2351 എന്ന നമ്പറില്‍ വിളിക്കണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍

July 28th, 2009

മോചന ദ്രവ്യം നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍ മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍ കഴിയുന്നു. രിജാല്‍ അല്‍മ ബലദിയയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം എളങ്കൂര്‍ ചെറുകുളം സ്വദേശി കെ.എം ഷംസുദ്ദീനാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഒരു സൗദി പൗരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ജയിലിലായത്. ഒരു ലക്ഷം റിയാലാണ് മോചന ദ്രവ്യമായി മരിച്ച സ്വദേശിയുടെ കുടുംബത്തിന് നല്‍കേണ്ടത്.

ഭീമമായ ഈ തുക നല്‍കാന്‍ ദരിദ്ര കുടുംബത്തില്‍ പെട്ട ഷംസുദ്ദീന് സാധിക്കുന്നില്ല. നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളുമുള്ള ഷംസുദ്ദീന്‍ മോചന ദ്രവ്യം സംഘടിപ്പിക്കുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി.

July 12th, 2009

റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ സുലെയില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ നാസറിനെയാണ് കഴിഞ്ഞ നവംബര്‍ ഒന്‍പത് മുതല്‍ കാണാതായത്. 24 വയസുണ്ട്. ഇദ്ദേഹത്തിന്‍റെ കുടുംബം റിയാദ് ഇന്ത്യന്‍ എംബസി പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 055 664 1170 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ഒരു ജീവന്‍ രക്ഷിക്കാന്‍…
രമേഷ് ബാബുവിനെ കാണാനില്ല »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine