ദുബായിൽ നവജാത ശിശുവിന്റെ ചികിൽസയ്ക്കായി അത്യാവശ്യമായി ഒ നെഗറ്റിവ് രക്തം ആവശ്യമുണ്ട്. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർ 0507861269 എന്ന നമ്പരിൽ ബന്ധപ്പെടുക.
ദുബായിൽ നവജാത ശിശുവിന്റെ ചികിൽസയ്ക്കായി അത്യാവശ്യമായി ഒ നെഗറ്റിവ് രക്തം ആവശ്യമുണ്ട്. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർ 0507861269 എന്ന നമ്പരിൽ ബന്ധപ്പെടുക.
- ജെ.എസ്.
ദുബായ് : ദുബായ് ഇന്ത്യൻ ഹൈസ്ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ സൌരവ് സുനിൽ കുമാറിന് അടിയന്തിരമായ ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കുന്നു. വീട്ടു വാടകയും, ചിലവും കഴിച്ച് മിച്ചമൊന്നും വെയ്ക്കാൻ കഴിയാത്ത പിതാവ് സുനിൽ കുമാറിന് താങ്ങാനാവാത്ത തുകയായ 50,000 ദിർഹമാണ് ശസ്ത്രക്രിയക്കായി നൽകേണ്ടത്. ഇതാണെങ്കിൽ എത്രയും പെട്ടെന്ന് വേണം. ചികിൽസയ്ക്കായി നാട്ടിലേക്ക് കൊണ്ടു പോകാൻ തക്ക ആരോഗ്യ നിലയല്ല കുട്ടിയുടേത് എന്നാണ് ഡോക്ടർമാർ പറയുന്നത്. നിസ്സഹായരായ സുനിൽ കുമാറും കുട്ടിയുടെ അമ്മ വിജയ ലക്ഷ്മിയും എന്തു ചെയ്യണമെന്നറിയാത്ത അങ്കലാപ്പിലാണ്. സൌരവിന്റെ സ്ക്കൂളിലെ അദ്ധ്യാപകർ ഒരു തുക പിരിച്ചു നൽകിയിട്ടുണ്ട്. സൌരവിന്റെ സഹപാഠികളും ഇത്തരം ഒരു ശ്രമം നടത്തുന്നുണ്ട്. തങ്ങളാൽ ആവും വിധം അവരും ധന സമാഹരണത്തിനുള്ള ശ്രമത്തിലാണ്.
കഠിനമായ തലവേദനയും കണ്ണു വേദനയും പുറം വേദനയും അനുഭവപ്പെടുന്നു എന്ന് പരാതി പറഞ്ഞ സൌരവിനെ ആദ്യമൊന്നും ആരും കാര്യമായി എടുത്തില്ല്ല. ഭാരമേറിയ സ്ക്കൂൾ ബാഗ് കാരണമാവും പുറം വേദന എന്ന് എല്ലാവരും കരുതി. കണ്ണ് പരിശോധിച്ച് കണ്ണടയുടെ ലെൻസ് മാറ്റി. എന്നാൽ കലശലായ ഛർദ്ദി തുടങ്ങിയതോടെ അവശ നിലയിലായ സൌരവിനെ അൽ വാസൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സി. റ്റി. സ്കാനിൽ സൌരവിന്റെ തലച്ചോറിൽ മുഴയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ഉടനടി ശസ്ത്രക്രിയ നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
കോട്ടയം മറിയപ്പള്ളി സ്വദേശിയായ സുനിൽ കുമാറിനെ 0505726096 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സഹായിക്കാൻ സന്നദ്ധതയുള്ളവർക്കായി സുനിൽ കുമാറിന്റെ ബാങ്ക്‍ അക്കൌണ്ട് വിവരങ്ങൾ താഴെ നൽകുന്നു:
RAK Bank അക്കൌണ്ട് നമ്പർ : 0012122806001 (Sunil Kumar K)
- ലിജി അരുണ്‍
രാമദാസന്‍ എന്ന 52 കാരനായ ആശാരി മാര്‍ച്ച് 4 നു ദുബായില്‍ തന്റെ ജോലി സ്ഥലത്ത് വെച്ചാണ് ബോധ രഹിതനായി നിലം പതിച്ചത്. ആദ്യം അല്‍ ധൈദ് ആശുപത്രില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായ് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്കു മാറ്റി.
സ്കാനിങ്ങില്‍ രാമദാസന്റെ തലച്ചോറിന്റെ വലതു വശത്ത് വളരെ വലിയ ഒരു ട്യുമര്‍ കണ്ടെത്തി. അന്നേ ദിവസം തന്നെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ട്യുമര്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രമേഹവും രക്ത സമ്മര്‍ദ്ദവും ക്രമാതീതമായി വര്‍ധിക്കുകയും വളരെയധികം മരുന്നുകള്‍ ആവശ്യമായി വരികയും ചെയ്തു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശാരീരിക പ്രവര്‍ത്തന ക്ഷമത 50 ശതമാനമായി കുറഞ്ഞു. പരസഹായം കൂടാതെ എഴുന്നേല്‍ക്കുവാനോ ഇരിക്കുവാനോ ഭക്ഷണം കഴിക്കുവാനോ സാധിക്കുന്നില്ല. രാമദാസന്റെ അല്‍ ഖാസിമി ആശുപത്രിയിലെ ചികിത്സ കഴിഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരന്‍ പുഷ്പാംഗദന്‍ eപത്രത്തോട് പറഞ്ഞു. കൂടുതല്‍ ചികിത്സ കള്‍ക്കായി രാമദാസനെ കേരളത്തിലേക്ക് കൊണ്ട് പോകുകയാണ്.
തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ രാമദാസിനു ഭാര്യയും മൂന്നു പെണ്‍കുട്ടി കളുമാണ് ഉള്ളത്. വാടക വെട്ടില്‍ താമസിക്കുന്ന ഇവരുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതല്ല രാമദാസന്റെ ചികില്‍സാ ച്ചെലവിന്റെ കടുത്ത ഭാരം. മൂന്നു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും, കുടുംബത്തിന്റെ നിത്യചിലവും ഒരു വശത്ത് ഇവരെ അലട്ടുമ്പോള്‍, അടച്ചു തീര്‍ക്കാനുള്ള ഒരു വായ്പ്പയും അതിന്റെ പലിശയും മറു വശത്ത് ഇവരെ പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം ആകുന്നു. ഇതിനിടയില്‍ രാമദാസിനെ കീഴടക്കിയ അസുഖത്തെ വിധിയെന്നു വിളിച്ചാശ്വസിക്കാന്‍ കഴിയാതെ ചികിത്സാ ചെലവിനുള്ള പണം ഉണ്ടാക്കുവാന്‍ നെട്ടോട്ടം ഓടുകയാണു ഭാര്യയായ ഉഷയിപ്പോള്‍.
തങ്ങളെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും ഉദാരമതികളും മുന്നോട്ട് വരുമെന്ന പ്രതീക്ഷയുമായി ഈ കുടുംബം കാത്തിരിക്കുന്നു. രാമദാസന്റെ ചികില്‍സാ ചിലവില്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭാര്യ ഉഷയുടെ പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഊരകം ശാഖയില്‍ ഉള്ള താഴെ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് പണമയയ്ക്കാം.
പി. കെ. ഉഷ
അക്കൗണ്ട് നമ്പര്‍: 57011886027
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
ഊരകം ശാഖ
തൃശ്ശൂര്‍ ജില്ല, കേരള, ഇന്ത്യ
ഫോണ്‍ നമ്പര്‍: 00919387982911
- ലിജി അരുണ്‍
വായിക്കുക: medical
കോഴിക്കോട് : ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് തിരികെ വരുന്ന വഴി ഒരു ബസ് ഇടിച്ചു പരിക്കേറ്റ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി പൂര്‍ണ്ണിമയുടെ ഏറെ നാളായി വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ശ്വസിക്കുന്നത്. ഏറെ നാള്‍ ഇത് തുടരാനാവില്ല. ഒരു അത്യാവശ്യ ശസ്ത്രക്രിയയിലൂടെ ശ്വസനത്തിന് സഹായിക്കുന്ന ഉപകരണം ഘടിപ്പിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. എന്നാല്‍ ഇതിനായി 50 ലക്ഷം രൂപ ചിലവുണ്ട്. പതിനാറുകാരിയായ ഈ മിടുക്കിയെ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ അക്കൌണ്ടിലേക്ക് പണം അയക്കുക:
Prasanna Kumari N.R.
Canara Bank,
Vellimadakunnu Branch
Calicut.
A/C No: 0839101018831
- ജെ.എസ്.
വായിക്കുക: medical
കാന്‍പൂര്‍ : മകന്റെ ചികിത്സയ്ക്ക് പണത്തിനായി വൃക്ക വില്‍ക്കാന്‍ അനുമതി തേടി ഒരു അച്ഛനും അമ്മയും കോടതിയെ സമീപിച്ചു. കാന്‍പൂരിലെ പതിനാലു കാരനായ അനുജ് ബെഹലിന്റെ അച്ഛനും അമ്മയുമാണ് തങ്ങളുടെ രോഗിയായ മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ആവാതെ സ്വന്തം വൃക്കകള്‍ വില്‍ക്കാന്‍ തയ്യാറായത്. അനുജിന്റെ ചികില്‍സയ്ക്കായി വീട്ടിലുള്ള വില പിടിപ്പുള്ള സാധനങ്ങള്‍ എല്ലാം ഇവര്‍ വിറ്റ് തീര്‍ന്നു. രണ്ടു പെണ്മക്കള്‍ ഷൂസ് പോളീഷ് ചെയ്തും പിച്ച തെണ്ടിയുമാണ് കഴിയുന്നത്. അനുജിന്റെ അച്ഛന്‍ മനീഷ് ബെഹല്‍ സ്കൂട്ടര്‍ മെക്കാനിക്കാണ്. തന്റെ തുച്ചമായ വരുമാനം കൊണ്ട് ചിലവേറിയ മകന്റെ ചികില്‍സ തുടരാന്‍ ആവാത്ത ഇദ്ദേഹത്തിന് മുന്‍പില്‍ മറ്റു വഴികള്‍ ഒന്നും ഇല്ലാതെ വന്നപ്പോഴാണ് സ്വന്തം വൃക്ക വില്‍ക്കാന്‍ ഇദ്ദേഹവും പത്നി സംഗീത ബെഹലും തയ്യാറായത്. മജ്ജ മാറ്റി വെയ്ക്കല്‍ ശത്രക്രിയയും തുടര്‍ ചിലവുകളും അടക്കം 25 ലക്ഷം രൂപയെങ്കിലും ചെലവ് വരും എന്നാണ് അനുജിന്റെ ഡോക്ടര്‍മാര്‍ പറയുന്നത്.
നിങ്ങള്‍ക്ക് ഇവരെ സഹായിക്കുവാന്‍ താഴെയുള്ള അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കാം.
Sangeeta Behl
Punjab National Bank
A/C: 2340000100212519
കൂടുതല്‍ വിവരങ്ങള്‍ക്ക് മനീഷ് ബെഹലിനെ ഈ നമ്പരില്‍ വിളിക്കാം : +91 92358 31083
- ജെ.എസ്.
വായിക്കുക: medical