Wednesday, May 12th, 2010

അരുണ്‍ ദേവിന്റെ ശസ്ത്രക്രിയക്ക് സഹായിക്കാം

arun-devകൂലിപ്പണിക്കാരനായ മനോജിന്റെയും ഷൈനിയുടെയും മകനാണ് ജന്മനാ ബധിരനും മൂകനുമായ അരുണ്‍ ദേവ്. മൂന്ന് വയസിനുള്ളില്‍ വിദഗ്ദ്ധ ശസ്ത്രക്രിയ നടത്തിയാല്‍ തങ്ങളുടെ മകന്റെ സംസാര ശേഷിയും കേള്‍വി ശക്തിയും ലഭിക്കും എന്ന ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അരുണിന്റെ ചികില്‍സ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്ക് വേണ്ട ആറര ലക്ഷം രൂപ പെയിന്റിംഗ് തൊഴിലാളിയായ മനോജിന് ചിന്തിക്കാന്‍ കഴിയുന്നതല്ല. ഇത്രയും നാളത്തെ ചികില്‍സ തന്നെ നടത്തിയത് സുഹൃത്തുക്കളും നാട്ടുകാരും സ്വരൂപിച്ച് നല്‍കിയ അര ലക്ഷം രൂപ ഉപയോഗിച്ചാണ്. ഒരു ദിവസത്തെ ആശുപത്രി ചിലവ് 150 രൂപയോളം വരും.

അരുണിന് മൂന്ന് വയസു തികയാന്‍ ഇനി ഒരു മാസം കൂടി മാത്രം. അതിനുള്ളില്‍ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരുണ്യത്തിന്റെ കൈകളുമായി ആരെങ്കിലുമൊക്കെ തങ്ങളുടെ അടുക്കലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. അരുണിനെ ചികില്‍സിച്ച ഡോക്ടറുടെ എഴുത്താണ് താഴെ കൊടുത്തിരിക്കുന്നത്‌.

arundev

അരുണിനെ സഹായിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് പുന്നപ്പാല സര്‍വീസ്‌ സഹകരണ ബാങ്കില്‍ എസ്. ബി. 5122 നമ്പര്‍ അക്കൌണ്ടിലും എസ്. ബി. ടി. യുടെ എസ്. ബി. 67108742252 നമ്പര്‍ അക്കൌണ്ടിലും സഹായങ്ങള്‍ എത്തിക്കാം.

(അയച്ചു തന്നത് : രാജീവ്‌ ചേലനാട്ട്)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:

അഭിപ്രായം എഴുതുവാന്‍ ലോഗിന്‍ ചെയ്യുക.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine