ആര്യ എന്ന നാലു വയസ്സു കാരിയുടെ ജീവന്‍ രക്ഷിയ്ക്കാനുള്ള പരിശ്രമ ത്തിലാണ് തലശ്ശേരിയ്ക്ക ടുത്തുള്ള മേപ്പയൂര്‍ ഗ്രാമത്തിലെ ഒരു കൂട്ടം നല്ലവരായ ആള്‍ക്കാര്‍. ക്രോണിക് മൈലോയിഡ് ലുക്കീമിയ രോഗം കൊണ്ട് കഷ്ടപ്പെടുന്ന ഈ കുഞ്ഞ് ഇപ്പോള്‍ തിരുവനതപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലാണ്. ചികിത്സയ്ക്കായി ഒരു ലക്ഷ ത്തിലധികം രൂപാ ഇതിനകം ചെലവായി ക്കഴിഞ്ഞു.
മജ്ജ മാറ്റി വെക്കലിലൂടെ ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാ നാവുമെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കേളേജില്‍ മജ്ജ മാറ്റി വെക്കലിനായി 12 ലക്ഷ ത്തിലധികം രൂപ ചെലവാകും. 2 ലക്ഷം രൂപയോളം ആശുപത്രി അധികൃതര്‍ ഇളവു നല്‍കും. ബാക്കി തുക കണ്ടെത്തു ന്നതിനായി നാട്ടുകാര്‍ പഞ്ചായ ത്തംഗം ശ്രീ എന്‍. എം. കുഞ്ഞി ക്കണ്ണന്‍ പ്രസിഡന്റായും ശ്രീ വി.സത്യന്‍ സെക്രട്ടറി ആയും ഒരു സഹായ നിധിയ്ക്ക് രൂപം കൊടുക്കുകയും മേപ്പയൂര്‍ എസ്. ബി. റ്റി. ശാഖയില്‍ ‘ആര്യ മെഡിക്കല്‍ ട്രീറ്റ്മെന്റ് എയ് ഡ് ഫണ്ട്” എന്നൊരു അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.
ശ്രീ സി. പി. അബൂബേക്കര്‍ മുന്‍കൈ എടുത്ത് ഓര്‍കുട്ട് എന്ന സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റില്‍ ഒരു ഓണ്‍ലൈന്‍ കമ്യൂണിറ്റിയിലൂടെയും സഹായം തേടുന്നു.
കേരള ക്ലിക്സ് എന്ന ഫ്ലിക്കര്‍ ഫോട്ടോ ഗ്രൂപ്പ് കൊച്ചിയില്‍ സംഘടിപ്പിയ്ക്കുന്ന ‘ദൃശ്യം 2008’ എന്ന ഫോട്ടോ പ്രദര്‍ശനത്തിലൂടെയും ഈ കുഞ്ഞിനെ സഹായിയ്ക്കാനുള്ള ശ്രമത്തിലാണ്.
ഈ കുഞ്ഞിനെ സഹായിയ്ക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് താഴെ കൊടുത്തിരിയ്ക്കുന്ന അക്കൌണ്ടിലേക്ക് അത് എത്തിയ്ക്കാം:
എസ്.ബി.റ്റി മേപ്പയൂര്‍, അക്കൌണ്ട് നമ്പര്‍ 67063828706.
(ബാങ്ക് മാനെജറുടെ ഫോണ്‍ നമ്പര്‍: 0496-2676241)
ഡിഡി ആയി അയയ്ക്കുന്നവര്‍ക്ക് അത് മുകളില്‍ കാണിച്ച അക്കൌണ്ട് നമ്പറില്‍, ‘ആര്യ മെഡിക്കല്‍ ട്രീറ്റ്മെന്റ് എയ് ഡ് ഫണ്ട്’ല്‍ മാറത്തക്ക വിധം തപാലില്‍ താഴെ ക്കാണുന്ന വിലാസത്തില്‍ തപാലില്‍ അയയ്ക്കാവുന്നതാണ്:
Sri.C.P Aboobaker,
Thanal,
Meppayoor P.O.
Kozhikkode
PIN 673524
(Ph 09447287569)
- ജെ.എസ്.