ബ്ലഡ് മണി നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍പ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ജിദ്ദയിലെ ജയിലില്‍ കഴിയുന്ന മലയാളി ഉദാരമതികളുടെ സഹായം തേടുന്നു. മലപ്പുറം ചങ്ങരംകുളം കാഞ്ഞൂര്‍ സ്വദേശി കുറവങ്ങാട്ട് പുത്തന്‍വീട്ടില്‍ രാമനുണ്ണിയാണ് ജിദ്ദാ ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് രാമനുണ്ണി ഓടിച്ചിരുന്ന ട്രെയിലറില്‍ ഒരു സ്വദേശിയുടെ വാഹനം ഇടിച്ച് സ്വദേശി മരിച്ചതാണ് കേസ്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 1,36,000 റിയാല്‍ നല്‍കാന്‍ കോടതി വിധിച്ചു. ലൈറ്റ് ഡ്രൈവിംഗ് ലൈസന്‍സുള്ള രാമനുണ്ണി ട്രെയിലര്‍ ഓടിച്ചതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി കൊയ്യൊഴിഞ്ഞു. അമ്മയും ഭാര്യയും കുട്ടിയുമുള്ള ദരിദ്ര കുടുംബത്തില്‍ പെട്ട രാമനുണ്ണി നഷ്ടപരിഹാര തുകയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്.
- ജെ.എസ്.