ഷാര്‍ജ : സഹായങ്ങള്‍ക്കു പ്രാര്‍ത്ഥനയോടെ നന്ദി പറഞ്ഞു മുഹമ്മദ് നിസ്സാമും കുടുംബവും കഴിഞ്ഞ തിങ്കളാഴ്ച്ച ജന്മനാടായ ശ്രീലങ്കയിലേക്കു മടങ്ങി. ഗള്‍ഫ് മാധ്യമവും, ഗള്‍ഫ് ന്യൂസുമാണ് നിസ്സാമും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ദുഃഖ കഥ പുറത്തു കൊണ്ടു വന്നത്. നിസ്സാം അജ്മാനില് അക്കൌണ്ടന്റായി ജോലി നൊക്കവേയാണ് അഞ്ചു മാസങ്ങള്‍ക്കു മുന്‍പു ഇടതു കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെട്ടത്. ഷാര്‍ജയിലെ സ്വകാര്യ ക്ലിനിക്കില് ചികില്‍സ തേടിയെങ്കിലും അവര്‍ നിര്‍ദ്ദേശിച്ച ലേസര്‍ ചികില്‍സയോടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുക യാണുണ്ടായത്.
ചികില്‍സയുടെ തകരാറല്ല, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവുമാണു ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടാന് കാരണമെന്നു ചികില്‍സിച്ച വനിതാ ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
ചികില്‍സാ ച്ചെലവിന് പണം കണ്ടെത്താന്‍ സഹായിച്ചതു സഹ പ്രവര്‍ത്തകരായ സക്കീറും, ഡന്നീസും, ജലീലുമണ്. നിസ്സാമിനുണ്ടായിരുന്ന ബാങ്കിലെ വന്‍ ബാദ്ധ്യത തീര്‍ത്ത് നട്ടിലേക്കുള്ള ടിക്കറ്റ് നല്കിയത് ഒരു ഇന്ത്യന്‍ സ്വര്‍ണ്ണ വ്യാപാരിയാണ്.
നിസ്സാമിന്റെ കുട്ടികള്‍ പഠിച്ച അജ്മാന്‍ ഇന്റെര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അധിക്യതരും വിദ്യാര്‍ത്ഥികളും ഒരു തുക സമാഹരിച്ചു നല്‍കി.
ജന്മ നാട്ടില്‍ തിരിച്ചെത്തി യെങ്കിലും വൃക്ക തകരാറും, പ്രമേഹവും രക്ത സമ്മര്‍ദ്ദവുമള്ള നിസ്സാം സഹായങ്ങള്‍ തേടുകയണ്.
മുഹമ്മദു ഫറൂക്ക് ഫത്തിമ ഫറീന
എ\സി 8790011328
കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് സിലോണ്‍ ലിമിറ്റഡ്,
മവനെല്ല ബ്രാഞ്ച്,
ശ്രീലങ്ക
ഫോണ്‍: 0094779704740
– പ്രതീഷ് പ്രസാദ്
- ജെ.എസ്.