അബുദാബി : നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രി അഹല്യ യിലെ യൂറോളജിസ്റ്റ് ഡോക്ടര്‍ രാജന്‍ ഡാനിയേല്‍ (56)ജോലി ക്കിടെ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറര മണി യോടെ യാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്.
ഡോക്ടറെ കാണാന്‍ എത്തിയ പാകിസ്ഥാന്‍ സ്വദേശിയാണ് ഇതു ചെയ്തത്. കൊലപാതക ത്തിന്റെ കാരണം വ്യക്തമല്ല.
വൃക്ക രോഗിയായ ഇയാള്‍ ഡോക്ടറെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട് എന്നു പറയപ്പെടുന്നു. ഇന്നലെ ഡോക്ടറെ കാണാനെത്തിയ ഇയാള്‍ മുറി അകത്തു നിന്ന് കുറ്റിയിട്ട ശേഷം ഡോക്ടറെ കുത്തുക യായിരുന്നു എന്ന്‍ ആശുപത്രി യിലെ മലയാളി ജീവനക്കാര്‍ പറഞ്ഞു. അപ്പോള്‍ മറ്റാരും മുറിയില്‍ ഉണ്ടായിരുന്നില്ല. ആശുപത്രി യില്‍ നിന്നിറങ്ങിയോടിയ അക്രമിയെ ജീവനക്കാര്‍ പിടികൂടി പോലീസിനെ ഏല്പിച്ചു.
ഡോക്ടര്‍ രാജന്‍ ഡാനിയേല്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary