ഒരുമ ഈദ് മീറ്റ്

December 8th, 2008

ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുമ ഈദ് മീറ്റ്’ ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (ഡിസംബര്‍ 9 ചൊവ്വാഴ്ച) ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍. (വിശദ വിവരങ്ങള്‍ക്ക് : കബീര്‍ 050 65 000 47, ഹനീഫ് 050 79 123 29)

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോട്ടോല്‍ പ്രവാസി സംഗമം പെരുന്നാള്‍ സന്ധ്യ

December 8th, 2008

യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കോട്ടോല്‍ പ്രവാസി സംഗമം’ അഞ്ചാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ബലി പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച, ഷാര്‍ജയിലെ സ്കൈലൈന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോ റിയത്തില്‍ നടത്തുന്നു. ഉച്ചക്കു ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു.

തുടര്‍ന്ന്, ഇടവേള റാഫി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന “പെരുന്നാള്‍ സന്ധ്യ” എന്ന ന്യത്ത – സംഗീത ഹാസ്യ വിരുന്നില്‍ ടിപ് ടോപ് അസീസിന്‍റെ “കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും” എന്ന ചിത്രീകരണവും വിവിധ കലാ പരിപാടികളും അരങ്ങേറും. (വിവരങ്ങള്‍ക്ക് : ബഷീര്‍ വി. കെ. 050 97 67 277)

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വാതി തിരുനാള്‍ സംഗീതോത്സവം

December 7th, 2008

മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഐ. എസ്. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു. സംഘടനയിലെ പതിനഞ്ചില്‍ പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സ്വാതി തിരുനാള്‍ കൃതികളുടെ കച്ചേരിയും നടന്നു.

പത്താം വയസില്‍ സംഗീത അഭ്യസനം ആരംഭിച്ച ശ്രീ ശങ്കരന്‍ നമ്പൂതിരി ചെറു പ്രായത്തില്‍ തന്നെ തന്റെ കഴിവു തെളിയിക്കുകയും ശാസ്ത്രീയ സംഗീത ആലാപന രംഗത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ഈ രംഗത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നൈ സംഗീത അക്കാദമിയുടെ കീഴില്‍ സംഗീത അധ്യാപകര്‍ക്ക് വേണ്ടിയുള്ള സംഗീത കോളേജില്‍ അധ്യാപകന്‍ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇ. ജി. മധു, മസ്കറ്റ്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്നേഹ സന്ദേശം

December 6th, 2008

ശറഫുറ്റ ദുല്‍ – ഹജ്ജ്‌ മാസം പിറന്നു
ലക്ഷോപ ലക്ഷങ്ങള്‍ ലബ്ബൈക്ക ചൊല്ലി!

ഈദുല്‍ അദ്‌ – ഹാ തന്‍ ശോഭ പരന്നു
ഈണത്തില്‍ രാക്കിളി തക്ബീറു പാടി

എല്ലാമറിയുന്ന ഏകന്‍ ഇലാഹി…
എല്ലാ സ്തുതിയും നിനക്കാണു നാഥാ

നിന്നെ മറന്നുള്ള ആഘോഷമില്ലാ…
നിന്നെ സ്തുതിക്കാതെ ആനന്ദമില്ലാ

ആലംബ ഹീനരെ ഓര്‍ക്കേണം നമ്മള്‍

ആശ്രയമെത്തിച്ചു നേടേണം പുണ്യം

മുത്ത്‌ നബിയുടെ സന്മാര്‍ഗ പാത
പിന്തുടര്‍ന്നവര്‍ക്കാണു വിജയം

ഈദുല്‍ അദ്‌ ഹാ തന്‍ സന്ദേശ ഗീതം
സത്യ സമാധാന തൗഹീദിന്‍ ഈണം

അല്ലാഹ്‌ അക്ബര്‍ അല്ലാഹ്‌ അകബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്‌…

ശാന്തി നിറയട്ടെ കേരള നാട്ടില്‍
ശാന്തി നിറയട്ടെ ഭാരത ഭൂവില്‍
ശാന്തി നിറയട്ടെ അറബിപ്പൊന്‍ നാട്ടില്‍
ശാന്തി നിറയട്ടെ ഈ ലോകമെങ്ങും.
ഈദ്‌ മുബാറക്‌… ഈദ്‌ മുബാറക്‌!

ഈദ്‌ മുബാറക്‌ നേരുന്നിതേവം!

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി. ഏവര്‍ക്കും ശാന്തി നിറഞ്ഞ നന്മ നിറഞ്ഞ ഈദുല്‍ ‍- അദ് ‌- ഹാ ആശംസകള്‍.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖുതുബയുടെ മലയാള മൊഴി മാറ്റം

December 6th, 2008

ദുബായ് : പരിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് അറഫാ ദിനത്തില്‍ (ഡിസംബര്‍ 7, ഞായറാഴ്ച) നടക്കുന്ന വിഖ്യാത ഖുതുബയുടെ മലയാള മൊഴി മാറ്റം കേള്‍ക്കുവാന്‍ ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൌകര്യം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച രാത്രി 7:30ന് ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ചാണ് ഈ പരിപാടി നടക്കുന്നത്. അറഫ ഖുതുബയുടെ മലയാള മൊഴി മാറ്റം അബ്ദുസ്സലാം മോങ്ങം നടത്തും. ഈ പ്രസംഗം www.dubaikhutba.com എന്ന സൈറ്റില്‍ ലഭ്യമാക്കും എന്നും സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 8 of 157« First...678910...203040...Last »

« Previous Page« Previous « കെ.എസ്.സി. – ശക്തി അനുശോചിച്ചു
Next »Next Page » സ്നേഹ സന്ദേശം »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine