ദുബായ് : സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ പ്രമുഖ ഇസ്ലാമിക കര്‍മ്മ ശാസ്ത്ര പണ്ഡിതനും ലോക പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും നിരവധി മത പണ്ഡിതരുടെ ഗുരു വര്യരുമായ ശൈഖ് ബകരി അല്‍ താറാവീശീ, ഫബ്രുവരി 23 വ്യാഴാഴ്ച വൈകുന്നേരം ദുബായില്‍ നിര്യാതനായി. 91 വയസ്സായിരുന്നു. ദുബായിലെ ജുമേരയിലെ മകന്‍ ഡോ. മുആദിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഹനഫീ മദ്ഹബില്‍ പ്രശസ്ത മത പണ്ഡിതനായ ശൈഖ് അബ്ദുല്‍ മജീദ് അല്‍ താറാവീശീയുടെ മകനായി 1921 ല്‍ ജനിച്ചു. പന്ത്രണ്ടാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠ മാക്കിയ ശേഷം ശൈഖ് ലബ്സ് വസീതിന്റെ അടുത്ത് നിന്ന് പതിനഞ്ച് ദിവസം സൂറത്തുല്‍ ഫാത്തിഹ മാത്രം ശൈഖ് ഓതി പരിശീലിച്ചിരുന്നു.
ഇന്നുള്ളവരില്‍ വിശുദ്ധ ഖുര്‍ആനിന് ഏറ്റവു മധികം സനദ് ഉള്ളവരും പത്ത് ഖിറാഅത്ത് സനദ് കൊടുക്കുന്നവരില്‍ പ്രമുഖനും ഖുര്‍ആന്‍ പാരായണം നിയമ ത്തില്‍ നൈപുണ്യം സിദ്ധിച്ചവരും പ്രമുഖ വാഗ്മിയായിരുന്നു ശൈഖ് ബകരി.
ദുബായിലെ പത്ത് ഖിറാത്ത് പഠിപ്പിക്കുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിലെ പ്രന്‍സിപ്പല്‍ ശൈഖ് മുഹമ്മദ് അഹമ്മദ് ശഖ്‌റൂന്‍, കുവൈറ്റിലെ ശൈഖ് ഹിസ്സാന്‍ സബ്സബീ, അല്‍ജീരിയ യിലെ ശൈഖ് മുഹമ്മദ് ബൂര്കാബ്, ശൈഖ് ഉമര്‍ ദാവൂഖ്, ജോര്‍ദാനിലെ ശൈഖ് ഹിസ്സാം അബ്ദുല്‍ മൌലാ, തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരില്‍ പ്രമുഖരാണ്. വെള്ളിയാഴ്ച ജുമുഅ നിസ്കാര ത്തിനു ശേഷം ദുബായ് അല്‍ ഖൂസിലെ ഖബര്‍ സ്ഥാനില്‍ മയ്യിത്ത് മറവു ചെയ്തു.
-ആലൂര്‍ ടി എ മഹമൂദ് ഹാജി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary