ചാവക്കാട് : ഒരുമനയൂര്‍ ദേശീയ പാതയില്‍ മൂന്നാം കല്ലിനു സമീപം പെട്രോള്‍ സ്റ്റേഷനടുത്ത് അജ്ഞാത വാഹനം ഇടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയാണ് അപകടം നടന്നത്.
ചേര്‍ക്കല്‍ ബ്ലാങ്ങാട് ജമാഅത്ത് പള്ളിക്ക് സമീപം, കടപ്പുറം പഞ്ചായത്തിലെ മുസ്ലീം ലീഗ് നേതാവായിരുന്ന പരേതനായ പി. എം. നൂര്‍ദ്ധീന്‍ മകന്‍ മംഗലത്ത് വീട്ടില്‍ സാക്കിര്‍ (33), മൂന്നാംകല്ലില്‍ തെക്കുംതല കുഞ്ഞയ്പന്റെ മകന്‍ വേലായുധന്‍ (50) എന്നിവരാണ് മരിച്ചത്.

ബൈക്കപകടത്തില്‍ മരിച്ച വേലായുധന്‍ (ഒരുമനയൂര്‍ ), പി. എം. സാക്കിര്‍ ( ബ്ലാങ്ങാട് )
ബൈക്ക് ഇടിച്ച വാഹനം നിര്‍ത്താതെ പോയി എന്ന് പറയപ്പെടുന്നു. യു. എ. ഇ. യിലും മസ്കറ്റിലും ജോലി ചെയ്തിരുന്ന സാക്കിര്‍ കുറച്ചു നാളുകളായി നാട്ടില്‍ തന്നെയായിരുന്നു.
അല്‍ ഐനില്‍ ബിസിനസ്സ് ചെയ്യുന്ന സഹീര്‍ ബാബു, ദുബായിലെ പൊതു പ്രവര്‍ത്തകന്‍ കൂടിയായ പി. എം. അസ്ലം, ഹാഷിം, ഷംസീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary