അബുദാബി : ബനിയാസിലെ ലൈഫ് കെയര്‍ ആശുപത്രി യില്‍ ജോലി ചെയ്തിരുന്ന ചാവക്കാട് തിരുവത്ര സ്വദേശി രണദേവ് (49) അബുദാബി യില്‍ വെച്ച് വാഹന അപകട ത്തില്‍ മരിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ അബുദാബിയില്‍ ജവാസാത്ത് റോഡിലെ സിഗ്നലില്‍ വെച്ചുണ്ടായ അപകടത്തില്‍ പെട്ട് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ തീവ്ര പരിചരണ വിഭാഗ ത്തില്‍ ആയിരുന്നു.
മേയ് 24 വെള്ളിയാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. നാട്ടില്‍ സജീവ പൊതു പ്രവര്‍ത്തകന്‍ കൂടിയായ രണ ദേവ് കഴിഞ്ഞ മൂന്നു മാസം മാത്രമേ ആയുള്ളൂ അബുദാബി യില്‍ എത്തിയിട്ട്.
തിരുവത്ര അത്താണി ഗ്രാമക്കുളം ക്ഷേത്രത്തിനു സമീപം വെങ്കലത്ത് കണ്ണപ്പന്റെ മകനാണ് സി. പി. ഐ. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ രണദേവ്. A I T U C ഗുരുവായൂര്‍ മണ്ഡലം ഭാരവാഹി ആയിരുന്നു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡിലും അംഗം ആയിരുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary