കടപ്പുറം: ആശുപത്രിക്ക് സമീപം പരേതനായ ചാലില്‍ മുഹമ്മദുണ്ണിയുടെ മകന്‍ അബ്ദുല്‍ മജീദ് (41) അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മാതവ്: വീവാത്തു, ഭാര്യ: റസിയ ഗുരുവായൂര്‍, മക്കള്‍: റെമീസ്, റാഫില്‍. സഹോദരങ്ങള്‍ : ബക്കര്‍, ഹുസ്സൈന്‍, മഹമൂദ്, മുഹമ്മദാലി, അഖ്ബര്‍, റസാക്, നാസര്‍, കുഞ്ഞീവി, ഫാത്തിമ്മ, റംല, റുക്കിയ. 
 
പരേതന്‍ അബുദാബിയിലെ സ്വകാര്യ കബനിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തി ലേറെയായി സേവനമനു ഷ്ഠിച്ചു വരികയായിരുന്നു. കടപ്പുറം ഫോക്കസ് സ്കൂളില്‍ അധ്യാപകനായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. അബുദാബി സെന്റര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനുബന്ധ നടപടികള്‍ക്ക് ശേഷം കടപ്പുറം ഉപ്പാപ്പ ജുമാഅത്ത് പള്ളി ഖബറുസ്ഥാനില്‍ ഖബറടക്കും 
 
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ.എസ്.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 